Kaduva Movie : പൃഥ്വിരാജിന്റെ കടുവാക്കുന്നേല്‍ കുറുവാച്ചൻ ലുക്ക് സോഷ്യൽ മീഡിയിൽ തരംഗമാകുന്നു
പൃഥ്വിരാജ് (Prithviraj) - ഷാജി കൈലാസ് (Shaji Kailas) കൂട്ടുക്കെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രം കടുവയിലെ (Kaduva) പുത്തൻ ചിത്രം ഷാജി കൈലാസ് പങ്ക് വെച്ചു. വളരെയധികം പ്രതിസന്ധികൾക്ക് ശേഷം ഈ ആഴ്ചയാണ് ചിത്രീകരണം ആരംഭിച്ചത്. ഇപ്പോൾ കടുവാക്കുന്നേല്‍ കുറുവാച്ചന്റെ (Kaduvakunnel Karuvachan) പുതിയ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ തരംഗം ആകുകയാണ് .
ചിത്രം പ്രധാനമായും മുണ്ടക്കയം കുമളി ഭാഗങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്. ചിത്രം നിർമ്മിക്കുന്നത് പൃഥ്വിരാജും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്.
ഒരു യഥാർഥ സംഭവകഥയെ ആസ്പദമാക്കിയുള്ള ചിത്രമാണ് കടുവയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ ചിത്രത്തിലെ പൃഥ്വിരാജിന്റെ വേഷം വൻ ശ്രദ്ധ നേടിയിരുന്നു
ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്രോയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.