Priya Prakash Varrier: കിടിലം ലുക്കിൽ നടി പ്രിയ വാര്യർ, ചിത്രങ്ങൾ വൈറലാകുന്നു

Fri, 18 Feb 2022-4:53 pm,

ഒരു പുതുമുഖ നടിക്ക് മലയാളത്തിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും കൂടുതൽ ആരാധകരെയാണ് മണിക്കൂറുകൾ കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രിയ എത്തിച്ചത്. 

 

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പാട്ടിലെ ആ രംഗത്തോടെ പ്രിയയ്ക്ക് മറ്റു ഭാഷകളിൽ നിന്ന് വരെ അവസരങ്ങൾ തേടിയെത്തി. സിനിമ പക്ഷേ തീർത്തും പരാജയപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയ ശേഷം അതുകൊണ്ട് തന്നെ പ്രിയക്ക് ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്നു

പക്ഷേ അതൊന്നും താരത്തിനെ തളർത്താൻ കഴിയുന്നത് അല്ലായിരുന്നു. ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിന്ന് പ്രിയ പോയത് തെലുങ്കിലാണ്. തെലുങ്കിൽ രണ്ട് സിനിമ ഇതുവരെ പ്രിയ അഭിനയിച്ചു. 

 

ഒരു കന്നഡ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അതുപോലെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്

പ്രിയയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിൽ കിടിലം ഹോട്ട് ലുക്കിലാണ് പ്രിയ എത്തിയിരിക്കുന്നത്. 

അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ സരിൻ രാംദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി എസാണ് മേക്കപ്പ് ചെയ്തത്. ബോളിവുഡ് നടികളെ വെല്ലുന്ന ലുക്കിലാണ് പ്രിയയുടെ ഫോട്ടോഷൂട്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link