Priya Varrier: സാരിയിൽ കിടിലം ലുക്കിൽ പ്രിയ വാര്യർ
കണ്ണിറുക്കി കാണിച്ച് ഹൃദയത്തിൽ കയറിയ പ്രിയ വാര്യർ ഒറ്റ ദിവസം കൊണ്ട് സോഷ്യൽ മീഡിയയിൽ ഫോളോവേഴ്‌സും കൂടി.
അങ്ങനെ മാണിക്യമലരായി വന്ന പ്രിയ വാര്യർ മലയാളികൾക്ക് മാത്രമല്ല ഇന്ത്യ ഒട്ടാകെ പ്രിയങ്കരിയായി മാറി. പക്ഷേ ശ്രദ്ധനേടുന്നതിനോടൊപ്പം ട്രോളുകളും താരത്തിന് ലഭിച്ചു.
സിനിമ ഇറങ്ങി പരാജയപ്പെട്ടപ്പോൾ ആളുകൾ പ്രിയ വാര്യരെ വിമർശിക്കുകയും ചെയ്തിരുന്നു. വിമർശനങ്ങൾ കൊണ്ടൊന്നും പ്രിയവാര്യരുടെ വളർച്ച തടയാൻ കഴിഞ്ഞില്ല എന്നതാണ് സത്യം.
ഇന്ന് ബോളിവുഡിൽ വരെ അഭിനയിച്ചു നിൽക്കുന്ന പ്രിയ വാര്യർ പലർക്കും എത്തിപ്പെടാൻ പറ്റാത്ത അത്ര ഉയരത്തിലേക്ക് ഈ ചെറിയ പ്രായത്തിൽ തന്നെ എത്തുകയും ചെയ്തു.
ഇൻസ്റ്റാഗ്രാമിൽ 70 ലക്ഷത്തിൽ അധികം ആരാധകരുള്ള പ്രിയവാര്യർ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. അത്തരത്തിൽ പ്രിയ വാര്യർ ചെയ്ത ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ ശ്രദ്ധപിടിച്ചുപറ്റുന്നത്.
സാരിയിൽ തിളങ്ങി നിൽക്കുന്ന പ്രിയവാര്യരെ കണ്ടാൽ ഒരു നിമിഷം കണ്ണെടുക്കാതെ നിന്ന് പോകും!
അത്രയ്ക്കും സൗന്ദര്യം തുളുമ്പുന്ന മുഖത്തോടെയാണ് പ്രിയ വാര്യർ ചിത്രങ്ങളിൽ പോസ് ചെയ്തിരിക്കുന്നത്.
അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ മനേക മുരളിയാണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. ഉണ്ണി പി.എസാണ് താരത്തിന് മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി ആരാധകരാണ് കമന്റുകൾ ഇട്ടിരിക്കുന്നത്.