Priyanka Chopra at Bulgari event: മജന്ത സ്കർട്ടും ഓഫ് ഷോൾഡർ ടോപ്പും ധരിച്ച് പ്രിയങ്ക ചോപ്ര, വജ്രം പോലെ തിളങ്ങി താരം
ബൾഗാരി ഇവന്‍റിനായി മജന്ത കോ-ഓർഡിൽ പ്രിയങ്ക ചോപ്ര അതീവ ഗംഭീരമായി കാണപ്പെടുന്നു. പാവാടയിലെ ഫ്ലോറല്‍ ഡിസൈനില്‍ ഉള്ള ആഭരണങ്ങൾ ഏറെ ആകര്‍ഷകമാണ്.
ചൊവ്വാഴ്ച വൈകുന്നേരം വെനീസിൽ നടന്ന ബൾഗാരി പരിപാടിയിലെ പ്രധാന അതിഥികളിലൊരാളായിരുന്നു പ്രിയങ്ക ചോപ്ര ജോനാസ്.
പ്രിയങ്ക ചോപ്ര തന്‍റെ മജന്ത വസ്‌ത്രത്തിൽ അപ്‌സര 2.0 വൈബുകൾ നൽകുന്നു. ഓഫ് ഷോൾഡർ ക്രോപ്പ് ടോപ്പും ഫിഗർ ഹഗ്ഗിംഗ് ധോത്തി പാവാടയും അടങ്ങുന്ന മജന്ത വസ്ത്രത്തിൽ താരം ഏറെ ആകര്‍ഷകയായിരുന്നു.
ഓഫ് ഷോൾഡർ ബ്ലൗസിലും ഫിഗർ ഹഗ്ഗിംഗ് പാവാടയിലും പ്രിയങ്ക ചോപ്ര തന്‍റെ സെക്‌സി ഫിഗര്‍ ഫ് കാണിക്കുന്നു. ബൾഗാരിയുടെ പൂക്കളുള്ള ഡയമണ്ട് നെക്‌പീസും കമ്മലുകളും ഉപയോഗിച്ച് അവര്‍ തന്‍റെ ലുക്ക് മനോഹരമാക്കി.
പ്രിയങ്കയുടെ വസ്ത്രത്തിന് ഏറെ മനോഹാരിത നല്‍കുന്ന ഒന്നാണ് പാവാടയിൽ പിടിപ്പിച്ചിരിയ്ക്കുന്ന ആ ബ്രൂച്ച്. അത് വസ്ത്രം കൂടുതല്‍ ആകര്‍ഷകമാക്കി.