നിക്കിനു വേണ്ടി Spacewoman Dressല്‍ Priyanka Chopra, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

Sat, 13 Mar 2021-10:32 pm,

ഫാഷൻ പരീക്ഷണങ്ങൾ നടി Priyanka Chopraയ്ക്ക് പുതുമയുള്ള കാര്യമല്ല. വസ്ത്രധാരണത്തിലൂടെ നിരവധി അഭിനന്ദനങ്ങളും വിമർശനങ്ങളും നേടിയിട്ടുള്ള താരമാണ്  പ്രിയങ്ക ചോപ്ര.  

പ്രിയങ്കയുടെ  ഫാഷന്‍ പരീക്ഷണങ്ങള്‍ക്ക് എന്നും ആരാധകര്‍ ഏറെയാണ്‌.  ആരാധകര്‍ക്കായി Priyanka Chopraയുടെ  surprise ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍  വൈറലായിരിയ്ക്കുന്നത്.

മെസ്സി ആൻ‍ഡ് വേവി Hair Style, ബോൾഡ് റെഡ് Lips, ഒപ്പം ചുവപ്പ് ഔട്ട് ഫിറ്റ് ..  നിക്കിനു വേണ്ടിയാണ് പ്രിയങ്കയുടെ ഈ  Make over

ഭർത്താവ് നിക് ജോനസിന്‍റെ (Nik Jonas) പുതിയ മ്യൂസിക് ആൽബം സ്പെയ്സ്മാനിൽ (Spaceman) പ്രിയങ്കയും അഭിനയിക്കുന്നുണ്ട്. ഇതിനായി ഒരുക്കിയ കോസ്റ്റ്യൂം ധരിച്ചുള്ള ചിത്രമാണ് പ്രിയങ്ക ആരാധകര്‍ക്കായി പങ്കുവച്ചത്. 

ഒരു ചുവപ്പ് ഔട്ട്ഫിറ്റാണ് പ്രിയങ്ക ധരിച്ചത്. നീളൻ ഹെംലൈനുള്ള ഈ വൺ ഷോൾഡർ ഡ്രസ്സ് കാഴ്ചയിൽ കുറച്ച് വ്യത്യസ്തമാണ്. സ്റ്റോക്കിങ് മോഡൽ പാന്റസ് ആണ് ഒപ്പം പെയർ ചെയ്തിരിക്കുന്നത്

Messy and wavy Hair Style, Smocky eyes, Bold Red  Lips, ഇവയെല്ലാം ചേര്‍ന്നതാണ്   പ്രിയങ്കയുടെ ലുക്ക്. പ്രശസ്ത ഹോളിവുഡ് സ്റ്റൈലിസ്റ്റ് ലോവ് റോച്ച് ആണ് താരത്തെ സ്റ്റൈൽ ചെയ്തത്. 

 

നിക്കിന്‍റെ  പുതിയ ആൽബത്തിന് ആശംസ അറിയിച്ചുള്ള ഒരു കുറിപ്പും ഈ ചിത്രങ്ങൾക്കൊപ്പം പ്രിയങ്ക പങ്കുവച്ചു.

 

 

Congratulations Nick..I know how personal this one is to you and I’m so grateful for how you constantly show me your love. This album is a piece of art. And most of all…A BANGER! I love you.” പ്രിയങ്ക  കുറിച്ചു

വളരെ  ചുരുങ്ങിയ  സമയത്തിനുള്ളില്‍ ചിത്രങ്ങള്‍  സോഷ്യൽ മീഡിയയിൽ വൈറലായി.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link