BAFTA 2021: സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിയങ്ക ചോപ്രയുടെ കിടിലന്‍ ലുക്ക്

Mon, 12 Apr 2021-8:01 pm,

തന്‍റേതായ Fashion Statement സമ്മാനിക്കാന്‍ പ്രിയങ്ക എപ്പോഴും ശ്രമിക്കാറുണ്ട്. താരത്തിന്‍റെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

 

 

 

74-ാമത് ബ്രിട്ടീഷ് അക്കാദമി ഫോർ ഫിലിം ആൻഡ് ടെലിവിഷൻ ആർട്‌സ്  അവാര്‍ഡ്  (British Academy for Film and Television Arts - BAFTA) ചടങ്ങായിരുന്നു വേദി.. പ്രിയങ്കയുടെ stunning look കണ്ട് ആരാധകര്‍ അമ്പരന്നു... 

പ്രിയങ്ക  ചോപ്ര  (Priyanka Chopra ) തന്‍റെ  വേഷവിധാനത്തിലൂടെയും Make Upലൂടെയും   മാജിക്  കാട്ടുകയായിരുന്നു.   ചടങ്ങില്‍ അവതാരികയായി എത്തിയ പ്രിയങ്കയുടെ  outfit താരത്തെപ്പോലെതന്നെ ആഗോള ശ്രദ്ധ നേടി... 

പ്രിയങ്കയുടെ   ഡ്രസ്സ്‌ ഡിസൈന്‍ ചെയ്തത്    luxury designers ആയ  Bvlgari and Pertagaz ആയിരുന്നു.  കൂടാതെ,  പ്രിയങ്കയുടെ  ഒരുക്കിയത്  American stylist Law Roach ആയിരുന്നു.

ആദ്യത്തെ ചിത്രത്തില്‍  പ്രിയങ്ക അണിഞ്ഞിരിയ്ക്കുന്നത്   ബ്ലാക്ക് നിറത്തിലുള്ള സ്കര്‍ട്ടും ജാക്കറ്റുമായിരുന്നു.  ഒപ്പം   പല  വര്‍ണ്ണങ്ങളിലുള്ള  വലിയ ചിത്രശലഭം   ഡ്രെസിന്‍റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. 

 

 

മറ്റൊരു ചിത്രത്തില്‍ പിങ്ക് ജാക്കറ്റും സില്‍ക്കി വൈറ്റ് ട്രൌസറുമായിരുന്നു താരത്തിന്‍റെ വേഷം. 

അവാര്‍ഡ്‌ ചടങ്ങില്‍ പ്രിയങ്കയോടൊപ്പം ഭര്‍ത്താവ് നിക്ക് ജോനാസും പങ്കെടുത്തി'രുന്നു. 

കഴിഞ്ഞ ദിവസമാണ് പ്രിയങ്ക ചടങ്ങുകളുടെ ഫോട്ടോസ് ആരാധകര്‍ക്കായി  പങ്കുവച്ചത്. ഇൻസ്റ്റാഗ്രാമിൽ  പങ്കുവച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി.

പ്രിയങ്ക ചോപ്ര അഭിനയിച്ചതും നിർമ്മിച്ചതുമായ 'ദി വൈറ്റ് ടൈഗർ'  (The White Tiger) BAFTA 2021  അവാർഡിന് രണ്ട് നോമിനേഷനുകൾ നേടിയിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link