Guru Rahu Yuti 2023: രാഹുവും ഗുരുവും കൂടിച്ചേരുമ്പോൾ ശ്രദ്ധിക്കേണ്ട രാശിക്കാർ ഇവരാണ്!
Guru Chandaal Yog 2023: വ്യാഴം ഏപ്രിൽ 22 ന് സ്വരാശിയായ മീനത്തിൽ നിന്നും മേടരാശിയിലേക്ക് പ്രവേശിക്കും. നിഴലായും പാപഗ്രഹമായും കരുതപ്പെടുന്ന രാഹുവും ഈ രാശിയിൽ നേരത്തെയുണ്ട്. ഇവ രണ്ടും കൂടിച്ചേരുന്നതിനാൽ ഗുരു ചണ്ഡാളയോഗം സൃഷ്ടിക്കും. അത് ചില രാശിക്കാർക്ക് ദുരിത സമയമാകും.
മേടം (Aries): വ്യാഴവും രാഹുവും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് ഗുണകരമാകില്ല. ഏപ്രിൽ 22 ന് ശേഷം രണ്ട് ഗ്രഹങ്ങളും ഈ രാശിയിൽ എത്തും. ആ സമയം ഇവർക്ക് ധാരാളം പ്രശ്നങ്ങൾ നേരിടേണ്ടിവരും. ആരോഗ്യം ശ്രദ്ധിക്കണം. നിക്ഷേപത്തിന് ഈ സമയം ഒട്ടും നല്ലതല്ല. ധനനഷ്ടത്തിന് സാധ്യത. ഒരു തരത്തിലുള്ള സംവാദത്തിലും ഏർപ്പെടരുത്.
മിഥുനം (Gemini): വ്യാഴവും രാഹുവും ചേർന്ന് രൂപപ്പെടുന്ന ഗുരു ചണ്ഡാളയോഗം മിഥുന രാശിക്കാർക്ക് പ്രശ്‌നങ്ങളൊഴിയാത്ത സമയമായിരിക്കും. ഈ സമയത്ത് വൻതോതിൽ ധനം നഷ്ടപ്പെടാനും സാധ്യത. ഒന്നിലും നിക്ഷേപിക്കരുത്. പണമിടപാടുകൾ കുറച്ച് സമയത്തേക്ക് ശ്രദ്ധിക്കുക.
കർക്കടകം (Cancer): വ്യാഴവും രാഹുവും കൂടിച്ചേരുന്നത് കർക്കടക രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ നൽകും. ഈ രാശിക്കാർക്ക് ഈ സമയം ബുദ്ധിമുട്ടേറും. ഓരോ ഘട്ടത്തിലും വലിയ കഷ്ടപ്പാടുകൾ അഭിമുഖീകരിക്കേണ്ടി വരും. ഈ സമയത്ത് നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. ശത്രുക്കളെ പ്രത്യേകം ശ്രദ്ധിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)