Shani Asta 2023: ഈ 5 രാശിക്കാർ സൂക്ഷിക്കുക, ബുദ്ധിമുട്ടേറും!
2023 മാർച്ച് 5 ന് ശനി ഉദിക്കും. അതുവരെയുള്ള 33 ദിവസങ്ങൾ ചില രാശിക്കാർക്ക് വളരെ കഷ്ടനഷ്ടങ്ങൾ ഉണ്ടാകും. ഇവർ ശനിയുടെ അസ്തമയ സമയത്ത് പ്രത്യേകം സൂക്ഷിക്കണം. അത് ഏതൊക്കെ രാശിക്കാർക്കാണെന്ന് നമുക്ക് നോക്കാം.
മേടം (Aries): ശനി അസ്തമിക്കുന്നതിലൂടെ മേടരാശിക്കാർക്ക് തൊഴിൽപരമായും വ്യക്തി ജീവിതത്തിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇവർക്ക് പ്രത്യേകിച്ചും തൊഴിൽ-ബിസിനസിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ധനനഷ്ടം ഉണ്ടാകാൻ സാധ്യത. ഈ സമയം നിക്ഷേപം നടത്തരുത്. അപകീർത്തിപ്പെടാൻ സാധ്യതയുണ്ട്.
കർക്കിടകം (Cancer): ഇപ്പോൾ കണ്ട ശനി നടക്കുകയാണ് കർക്കടക രാശിക്കാർക്ക്. ഇത്തരമൊരു സാഹചര്യത്തിൽ ശനിയുടെ അസ്തമയം കൂടി ആകുമ്പോൾ ഈ രാശിക്കാർ ഒന്നുകൂടി സൂക്ഷിക്കണം. ഈ സമയം ഇവർക്ക് ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാം. അതുപോലെ തൊഴിൽ-വ്യാപാരത്തിൽ പ്രശ്‌നമുണ്ടാകാം. അജ്ഞാതമായ ഭയം നിങ്ങളെ വേട്ടയാടിയേക്കാം. ബുദ്ധിമുട്ടുകൾ ഏറും നിങ്ങളുടെ ഇണയുമായി തർക്കിക്കരുത്.
ചിങ്ങം (Leo): ശനി അസ്തമിക്കുന്നത് മുതൽ ശനി ഉദയം വരെയുള്ള സമയം ചിങ്ങം രാശിക്കാരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഭക്ഷണപാനീയങ്ങൾ ശ്രദ്ധിക്കുക. സാമ്പത്തിക നഷ്ടത്തിന് സാധ്യത. കഠിനാധ്വാനത്തിന്റെ ഫലം പൂർണ്ണമായും ലഭിക്കില്ല. നിക്ഷേപിക്കുന്നത് ആലോചിച്ചു വേണം.
വൃശ്ചികം (Scorpio): ശനിയുടെ അസ്തമയം മൂലം വൃശ്ചിക രാശിക്കാർക്ക് സ്വന്തം സഹോദരങ്ങളുമായോ അല്ലെങ്കിൽ മറ്റ് ബന്ധുക്കളുമായോയുള്ള ബന്ധം വഷളാകും. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കിയും കണ്ടും ചെയ്യുക. വാഹനം സുരക്ഷിതമായി ഓടിക്കുക. ധനനഷ്ടം ഉണ്ടാകാം. പുതിയ ജോലികൾ ചെയ്യുന്നത് ഒഴിവാക്കുക.
കുംഭം (Aquarius): ശനി ആസ്ത സമയത്ത് കുംഭം രാശിക്കാർ കൂടുതൽ ശ്രദ്ധിക്കണം. ഈ സമയം ഇവർ നല്ല രീതിയിൽ കഠിനാധ്വാനം ചെയ്യുക. സാമ്പത്തിക സ്ഥിതി മോശമാകാം. ഭക്ഷണം സമയത്ത് കഴിക്കുക. കുടുംബ ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. സംസാരിക്കുമ്പോൾ സംയമനം പാലിക്കുക.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)