Prosperity Tips: എന്നും പ്രഭാതത്തില്‍ ഈ 5 കാര്യങ്ങൾ ചെയ്യുക, ഭവനത്തില്‍ ലക്ഷ്മി ദേവിയുടെ കടാക്ഷം എപ്പോഴുമുണ്ടാകും

Mon, 14 Mar 2022-9:28 pm,

വീട്ടിൽ ഒരു തുളസി ചെടി ഉണ്ടാവണം 

ലക്ഷ്മീദേവിയും തുളസി ചെടിയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്.  ഈ സാഹചര്യത്തിൽ വീട്ടിൽ തുളസി ചെടി നിർബന്ധമായും നടണം. ഇതോടൊപ്പം, ദിവസവും രാവിലെ കുളി കഴിഞ്ഞ് അതിന് വെള്ളം നൽകണം. രാവിലെ തുളസിയ്ക്ക് വെള്ളം  നല്‍കുന്നതിലൂടെ വീട്ടിൽസുഖവും സമൃദ്ധിയും  സമ്പത്തും ഐശ്വര്യവും ഉണ്ടാകുമെന്നാണ് വിശ്വാസം.

സൂര്യദേവന് ജലം അര്‍പ്പിക്കുക 

ദിവസവും രാവിലെ കുളി കഴിഞ്ഞ്  ഒരു ചെറിയ ചെമ്പുകുടത്തില്‍  വെള്ളമെടുത്തു അതില്‍ സിന്ദൂരവും റോസപ്പൂവിന്‍റെ ഇതളുകളും ഇട്ട്  സൂര്യഭഗവാന് അര്‍പ്പിക്കണം. ഇപ്രകാരം  ചെയ്യുന്നതിലൂടെ സൂര്യദേവനോടൊപ്പം ലക്ഷ്മി മാതാവിന്‍റെ അനുഗ്രഹവും ലഭിക്കും.   

വീടിന്‍റെ പ്രധാന വാതില്‍ക്കൽ വിളക്ക് വയ്ക്കുക

രാവിലെ വീട് വൃത്തിയാക്കിയ ശേഷം വീടിന്‍റെ പ്രധാന വാതിലിൽ നെയ്യ് വിളക്ക് തെളിയിക്കണം.  ഇപ്രകാരം ചെയ്യുന്നതിലൂടെ  എല്ലാ ദേവതകളേയും പ്രീതിപ്പെടുത്താം. അതിലൂടെ ഒരാൾക്ക് എല്ലാ പ്രശ്നങ്ങളില്‍നിന്നും മോചനം ലഭിക്കും. 

പൂജയ്ക്ക് ശേഷം തിലകം 

ദിവസവും രാവിലെ പൂജയ്ക്കുശേഷം തിലകം / ചന്ദനക്കുറിയിടണം. മതഗ്രന്ഥങ്ങളിൽ ഇത് ഏറെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ ലക്ഷ്മി ദേവി പ്രസാദിക്കുകയും ജീവിതത്തിൽ സന്തോഷവും സമാധാനവും നൽകുകയും ചെയ്യുമെന്നാണ് വിശ്വാസം.

ഉപ്പ് ചേര്‍ത്ത വെള്ളം കൊണ്ട്  തറ തുടയ്ക്കുക. 

വീടിന്‍റെ വാസ്തുദോഷം മാറാൻ രാവിലെ വെള്ളത്തിൽ ഉപ്പ്  കലര്‍ത്തി ആ  വെള്ളം കൊണ്ട് തറ തുടയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ലക്ഷ്മി  ദേവിയുടെ അനുഗ്രഹം ഭവനത്തില്‍ നിലനിൽക്കുമെന്നാണ് വിശ്വാസം.  

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link