Anasuya Bharadwaj: കിടിലം ലുക്കിൽ പുഷ്പയിലെ വില്ലത്തി അനസൂയ ഭരദ്വാജ്, ചിത്രങ്ങൾ കാണാം

പുഷ്പയിലാകട്ടെ അല്ലു അർജുനും. പുഷ്പയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടനായ ഫഹദ് ഫാസിലും അരങ്ങേറ്റം കുറിച്ചിരുന്നു. അതും വില്ലനായിരുന്നു.

പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഫഹദിന് കുറച്ചുകൂടി പ്രാധാന്യം ഉണ്ടാകുമെന്നാണ് അണിയറയിൽ നിന്ന് പുറത്തുവരുന്ന വിവരങ്ങൾ. പുഷ്പയിൽ ധാരാളം വില്ലൻ കഥാപാത്രങ്ങളെ കാണിച്ചിട്ടുണ്ടായിരുന്നു.

കൂട്ടത്തിൽ ഏറ്റവും മാസ്സായി കാണിച്ച ഒരു വില്ലത്തിയെ അത്ര പെട്ടന്ന് മലയാളികൾ മറന്നിട്ടുണ്ടാവില്ല. ദാക്ഷായണി എന്നായിരുന്നു ആ കഥാപാത്രത്തിന്റെ പേര്.
ദാക്ഷായണിയായി സ്‌ക്രീനിൽ തിളങ്ങിയത് തെലുങ്കിലെ അവതാരകയും നടിയുമായ അനസൂയ ഭരദ്വാജ് ആയിരുന്നു. അനസൂയയെ മലയാളത്തിൽ ഈ വർഷം ഇറങ്ങിയ ഒരു സൂപ്പർഹിറ്റ് ചിത്രത്തിലും മലയാളികൾ കണ്ടിട്ടുണ്ട്.
ഭീഷ്മപർവം എന്ന സിനിമയിൽ മമ്മൂട്ടിയുടെ മുൻ കാമുകിയുടെ റോളിൽ അഭിനയിച്ച ആലീസ് എന്ന കഥാപാത്രമായി തിളങ്ങിയത് അനസൂയ ഭരദ്വാജ് ആയിരുന്നു.
ഈ രണ്ട് സിനിമയിലും കണ്ട ആളെയല്ല യഥാർത്ഥ ജീവിതത്തിലെ അനസൂയ. സ്റ്റൈലിഷ് ലുക്കിൽ ബീച്ചിൽ നിൽക്കുന്ന ചിത്രങ്ങൾ തന്റെ ആരാധകർക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ് അനസൂയ.
ഇതിന് മുമ്പും ഇതേ ഡ്രെസ്സിലുള്ള ബീച്ചിൽ നിൽക്കുന്ന വീഡിയോ അനസൂയ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. “ബീച്ച് എന്നെ മിസ്സ് ചെയ്യുന്നുണ്ടോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു..” എന്ന ക്യാപ്ഷനോടെയാണ് അനസൂയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.