Rahu 2023: പുതുവർഷത്തിൽ ഈ 5 രാശിക്കാർക്ക് രാഹു പ്രശ്നങ്ങൾ സൃഷ്ടിക്കും, ഇടവം, തുലാം രാശിക്കാർ കൂടുതൽ ശ്രദ്ധിക്കുക!
മേടം: മേടം രാശിക്കാരുടെ ബുദ്ധിയെ രാഹു ഒരു പരിധിവരെ കുഴപ്പിക്കുമെന്നാണ് ജ്യോതിഷികൾ പറയുന്നത്. ജോലിയിൽ ധൃതി കാണിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. ഗൂഢാലോചനകളുടെ ഇരയാകുകയും അതിലൂടെ ആളുകളുമായി വഴക്കുകളും സംവാദങ്ങളും ഉണ്ടാകുകയും ചെയ്യും. ഈ സമയം ജാഗ്രതയോടെയിരിക്കാൻ ശ്രദ്ധിക്കുക.
ഇടവം : ഈ കാലയളവിൽ രാഹു ഇടവം രാശിക്കാർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ നൽകും. ഡോക്ടറെ സന്ദർശിക്കേണ്ടി വന്നേക്കാം. ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി പണം ചെലവഴിക്കേണ്ടി വരും. ഈ സമയത്ത് നിങ്ങൾ മാനസികമായും ടെൻഷൻ അടിക്കും. കുറുക്കുവഴിയിലൂടെ വിജയം കൈവരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് നിങ്ങൾക്ക് പണി കിട്ടും.
തുലാം : ഈ സമയം ജോലി ചെയ്യുന്നവർ ശ്രദ്ധിക്കുക. ഓഫീസിലുള്ളവരുമായി തർക്കമുണ്ടായേക്കാം. ബിസിനസ്സ് പങ്കാളിയുമായും കുറച്ചു ജാഗ്രത പാലിക്കുന്നത് നന്നായിരിക്കും . ചിന്തിക്കാതെ തീരുമാനങ്ങൾ എടുക്കരുത് അത് നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായേക്കും. ആളുകളുമായി അകൽച്ച ഉണ്ടാകാനുള്ള ശക്തമായ സാധ്യതയുണ്ട്.
മകരം: ദാമ്പത്യ ജീവിതത്തിൽ സങ്കീർണതകൾ വർദ്ധിക്കും. ഒരുമിച്ചുപോകാൻ കുറച്ചു കഷ്ടപ്പെടേണ്ടിവരും.ശാന്തമായി പ്രവർത്തിക്കുക, ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. വീടിന്റെ അന്തരീക്ഷം അപ്രിയമായേക്കാം. ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടായേക്കാം.
മീനം: ഈ സമയം മീനം രാശിക്കാർക്ക് ഇരുതല മൂർച്ചയുള്ള വാൾ പോലെ ഭയാനകമായിരിക്കും. രാഹു നിങ്ങൾക്ക് ധനം നൽകും, എന്നാൽ ധനം നിങ്ങളുടെ അടുത്തെത്തുമ്പോഴേക്കും കുടുംബം കൂടുതൽ അകന്നുപോകും. കുടുംബത്തിൽ നിന്നും വേർപിരിയേണ്ട അവസ്ഥയുണ്ടാകും. ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കുക അല്ലാത്തപക്ഷം ആരോഗ്യം മോശമായേക്കാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം.
രാഹുവിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ രാഹു മന്ത്രം ജപിക്കുക. ബുധനാഴ്ച ഏഴ് തരം ധാന്യങ്ങൾ, സ്ഫടിക വസ്തുക്കൾ, ബാർലി, കടുക്, നാണയം, നീല അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള തുണി ദാനം ചെയ്യുന്നത് ഉത്തമം. രാഹു ദോഷമാണെങ്കിൽ ഗോമേദക രത്നം അണിയുക. രാഹു മൂലമുണ്ടാകുന്ന രോഗങ്ങൾ ഒഴിവാക്കാൻ രാഹുയന്ത്രത്തെ പൂജിക്കുക. കറുത്ത നായയ്ക്ക് റൊട്ടി കൊടുക്കുന്നത് ഉത്തമം.