Rahu-Ketu Gochar 2023: രാഹു-കേതു രാശി മാറ്റം, ഈ നാല് രാശിക്കാരുടെ ജീവിതം ദുഷ്കരം

Sun, 12 Mar 2023-5:57 pm,

രാഹു-കേതുവിന് ഒരു ചക്രം പൂർത്തിയാകാൻ ഒന്നര വർഷമെടുക്കുമെന്ന് ജ്യോതിഷം പറയുന്നു. അതായത്, 2023ൽ രാഹുവും കേതുവും സംക്രമിക്കാൻ പോകുന്നു.  2024-ൽ രാഹു-കേതു സംക്രമം ഉണ്ടാകില്ല. അതിനാൽ, ജ്യോതിഷത്തിന്‍റെ കാര്യത്തിൽ 2023 വളരെ പ്രധാനപ്പെട്ടതാണ്. രാഹു-കേതു സംക്രമണം 2023 ഒക്ടോബർ 30-ന് നടക്കും. രാഹു-കേതു സംക്രമണം ചില  രാശിക്കാർക്ക് തീര്‍ത്തും പ്രതികൂലമായി ഭവിക്കും. ഏതൊക്കെ രാശിക്കാര്‍ക്കാണ്  രാഹു കേതു സംക്രമണം ദോഷകരമായി തീരുക എന്ന് നോക്കാം....    

മേടം (Aries Zodiac Sign) 

രാഹു-കേതു സംക്രമണം മേടം രാശിക്കാർക്ക് ശുഭകരമെന്ന് പറയാനാവില്ല, ഇത് ഈ രാശിക്കാർക്ക് വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഈ രാശിക്കാരുടെ മാനസിക സമ്മർദ്ദം വർദ്ധിച്ചേക്കാം. പല തരത്തിലുള്ള പ്രശ്‌നങ്ങൾ ഈ രാശിക്കാരെ അലട്ടാന്‍ സാധ്യതയുണ്ട്. ജീവിത പങ്കാളിയുമൊത്തുള്ള തർക്കവും വർദ്ധിക്കും, പങ്കാളികൾക്കിടയിൽ അകൽച്ച ഉണ്ടാകാം. ഇത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ചെലവുകൾ വർദ്ധിക്കും. 

ഇടവം (Taurus Zodiac Sign) 

രാഹു-കേതു സംക്രമണം ഇടവം രാശിക്കാർക്ക് നല്ലതല്ല, ഏറെ വേദനകള്‍ നല്‍കാം, ഓരോ ചുവടിലും പ്രശ്‌നങ്ങളുടെ ഒരു പർവ്വതം നിങ്ങളുടെ മുന്നിൽ നിൽക്കും. വർദ്ധിച്ച ചെലവുകൾ നിങ്ങളുടെ കുടുംബ ബജറ്റ് നശിപ്പിക്കും. അതുകൊണ്ട്,  ബജറ്റ് മനസ്സിൽ വെച്ചുകൊണ്ട് മാത്രം പണം ചെലവഴിക്കുക. ദൂരയാത്രകൾ ആവശ്യമായി വന്നേക്കാം. നല്ല തിരക്കുണ്ടാകും. നിങ്ങളുടെ ഭവനത്തിലും അസ്വസ്ഥത ഉണ്ടാകും, അതുമൂലം ബുദ്ധിമുട്ടുകൾ കൂടുതൽ വർദ്ധിക്കും.

കന്നി  ( Virgo Zodiac Sign) 

2023-ൽ കേതു കന്നി രാശിയിൽ തുടരും.  ഇത് കന്നിരാശിക്കാർക്ക് ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കാലം കൊണ്ടുവരും. സംഘർഷാവസ്ഥ, ജോലിസ്ഥലത്ത് നിങ്ങളുടെ ബന്ധങ്ങൾ വഷളാകുക തുടങ്ങിയവ പ്രതീക്ഷിക്കാം. പ്രമോഷൻ-ഇൻക്രിമെന്‍റ്  ലഭിക്കാൻ നിങ്ങൾക്ക്  കഠിനാധ്വാനം ചെയ്യേണ്ടി വന്നേക്കാം. ജോലിക്കാര്‍ക്കും വ്യാപാരികൾക്കും വെല്ലുവിളികൾ നേരിടേണ്ടി വരും. ബന്ധങ്ങളിൽ അകല്‍ച്ച അനുഭവപ്പെടാം. 

മീനം (Pisces Zodiac Sign) 

2023-ൽ രാഹു സംക്രമിച്ച് മീന രാശിയിൽ പ്രവേശിക്കും. ഈ കാലഘട്ടം മീനരാശിക്കാരെയും പ്രശ്‌നങ്ങളാൽ വലയം ചെയ്യും ബിസിനസുകാര്‍ക്ക് ഇത് നല്ല സമയമല്ല.  ചെലവുകൾ വർദ്ധിക്കും. വായ്പ തിരിച്ചടയ്ക്കുന്നതിൽ പ്രശ്‌നമുണ്ടാകാം. ഉപയോഗശൂന്യമായ പ്രവൃത്തികൾക്ക് കൂടുതൽ ചെലവ് വരും. തീരുമാനങ്ങൾ എടുക്കുമ്പോൾ ബന്ധുക്കളുടെയും വിദഗ്ധരുടെയും ഉപദേശം സ്വീകരിക്കുന്നതാണ് നല്ലത്. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link