Rahu Ketu Transit 2023: അടുത്ത 18 മാസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, കുബേർ ദേവന്‍ സമ്പത്ത് വര്‍ഷിക്കും
രാഹു കേതു സംക്രമണത്തിന്‍റെ ശുഭ ഫലം 4 രാശിക്കാരില്‍ ഏറെ പ്രകടമായിരിയ്ക്കും. അതായത്, കുബേര്‍ ദേവന്‍ ഈ രാശിക്കാരില്‍ സമ്പത്ത് വര്‍ഷിക്കും. കുബേര്‍ ദേവന്‍ തന്‍റെ ഖജനാവിന്‍റെ താക്കോല്‍ ഈ രാശിക്കാര്‍ക്ക് നല്‍കും. ഇവര്‍ അനുദിനം സമ്പന്നരാകും. ഈ രാശിക്കാര്‍ അടുത്ത ഒന്നര വര്‍ഷം പണം കൊണ്ട് കളിക്കും... രാഹു കേതു സംക്രമണം ശുഭ ഫലം നല്‍കുന്ന രാശിക്കാര്‍ ആരൊക്കെയാണ് എന്ന് നോക്കാം.
ഇടവം രാശി (Taurus Zodiac Sign)
ഇടവം രാശിയിലുള്ള ആളുകൾക്ക് രാഹുവിന്‍റെ മീനം രാശിയിലെ സംക്രമണം ഏറെ ഗുണം ചെയ്യും. ബിസിനസ് ചെയ്യുന്ന ആളുകൾക്ക്, രാഹുവിന്‍റെ മീനം രാശിയിലെ സംക്രമണം ഏറെ സാമ്പത്തിക നേട്ടം നല്‍കുന്നതിന്‍റെ സൂചനയാണ്. ഈ രാശിക്കാരായ വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളില്‍ വിജയം ലഭിക്കും.
മിഥുനം രാശി (Gemini Zodiac Sign)
മിഥുനം രാശിക്കാർക്ക് ഈ കാലയളവില്‍ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം ലഭിക്കും. മിഥുനം രാശിക്കാര്‍ക്ക് വളരെ പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കും.
തുലാം രാശി (Libra Zodiac Sign)
ഈ രാശിക്കാരായ ആളുകളുടെ വിവാഹ ജീവിതത്തിൽ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും ഈ കാലയളവില്‍ മാറിക്കിട്ടും. ഈ രാശിക്കാരുടെ ആരോഗ്യത്തിലും പുരോഗതി ഉണ്ടാകും. ബിസിനസിൽ ലാഭം ഉണ്ടാകും. മാധ്യമങ്ങൾ, രാഷ്ട്രീയം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് അവരുടെ മേഖലയിൽ ഏറെ നേട്ടങ്ങൾ ലഭിക്കും.
വൃശ്ചികം രാശി (Scorpio Zodiac Sign)
വൃശ്ചികം രാശിക്കാർക്ക് ശുഭകാലം ആരംഭിച്ചു. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം വളരെ സന്തോഷകരമായിരിക്കും. ബിസിനസിൽ വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)