Rahu Transit: രാഹു നക്ഷത്ര സംക്രമണം; അടുത്ത 8 മാസം ഇവർക്ക് അത്യധികം നേട്ടങ്ങൾ

Tue, 09 Jul 2024-2:42 pm,

അടുത്ത 8 മാസത്തേക്ക് അതായത് 2025 മാർച്ച് വരെ രാഹു ഈ രാശിയിൽ സഞ്ചരിക്കും. ശനിയുടെ രാശിയിൽ രാഹു സംക്രമിക്കുന്നതിനാൽ ഏതൊക്കെ രാശിക്കാർക്കാണ് നേട്ടമെന്ന് നോക്കാം...

 

തുലാം - രാഹുവിൻ്റെ സംക്രമണം തുലാം രാശിക്കാർക്ക് ലാഭം നൽകും. മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. കരിയറിൽ പ്രമോഷൻ ലഭിക്കും. ഐശ്വര്യം കൈവരും. ജോലി സംബന്ധമായി വിദേശയാത്രയ്ക്ക് സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷാന്തരീക്ഷം ഉണ്ടാകും.

 

മകരം - രാഹുവിൻ്റെ സംക്രമണം മകരം രാശിക്കാർക്ക് വളരെ ഗുണം ചെയ്യും. ബിസിനസ് മേഖലയിൽ പുരോ​ഗതിയുണ്ടാകും. ജീവിത പങ്കാളിയുമായി നിലനിൽക്കുന്ന പ്രശ്നങ്ങൾ ക്രമേണ അവസാനിക്കും. സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും.

 

കുംഭം - രാഹുവിൻ്റെ സംക്രമണം കുംഭം രാശിക്കാർക്ക് ഗുണകരമാണ്. സാമ്പത്തിക സ്ഥിതി മുമ്പത്തേതിനേക്കാൾ മെച്ചപ്പെടും. ചെലവും കൂടാനും സാധ്യതയുണ്ട്. ഈ കാലയളവിൽ പുതിയ ജോലികൾ തുടങ്ങുന്നത് ശുഭകരമായിരിക്കും. ദാമ്പത്യ ജീവിതവും സന്തോഷകരമാകും.

 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link