Rahu Shukra Yuti: മാര്‍ച്ച് 31 ന് മീനരാശിയിൽ രാഹു-ശുക്ര സംയോജനം, ഈ രാശിക്കാര്‍ക്ക് അടിപൊളി നേട്ടം!!

ഇടവം രാശി (Taurus Zodiac Sign)
ജ്യോതിഷ പ്രകാരം രാഹു-ശുക്ര സംയോജനം ഇടവം രാശിക്കാരുടെ ഭാഗ്യം പ്രകാശിപ്പിക്കും. ശുക്രന്‍റെയും രാഹുവിന്‍റെയും സ്വാധീനത്താൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ഇടവം രാശിക്കാരുടെ ഭാഗ്യം തെളിയും. ഒരു പുതിയ ബിസിനസ് ആരംഭിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് നേട്ടം ലഭിക്കും. കൂടാതെ ബിസിനസ് ആരംഭിക്കാനുള്ള ശുഭകരമായ സമയമാണിത്. പണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് അതിനുള്ള പരിഹാരം കണ്ടെത്താന്‍ സാധിക്കും. ഈ സമയത്ത് സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയുണ്ടാകും.

കർക്കടക രാശി (Cancer Zodiac Sign)
കർക്കടക രാശിക്കാർക്ക് ശുക്ര രാഹു സംയോജനം ഗുണം ചെയ്യും. ജോലിയിൽ ഭാഗ്യം, ജോലി സ്ഥലത്തെ തടസങ്ങൾ നീങ്ങി വിജയം കൈവരിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അത് ലഭിക്കാം. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. ഇത് സാമ്പത്തിക പ്രശ്നങ്ങൾ മെച്ചപ്പെടുത്തും.

ചിങ്ങം രാശി (Leo Zodiac Sign)
ചിങ്ങം രാശിക്കാർക്ക് രാഹു-ശുക്ര സംയോജനം ശുഭമാണ്. ഈ സമയത്ത് ചിങ്ങം രാശിക്കാർക്ക് ഭാഗ്യത്തിന്‍റെ പൂർണ്ണമായ നേട്ടം ലഭിക്കും. പുതിയ വരുമാന സ്രോതസുകൾ സൃഷ്ടിക്കപ്പെടും, അതുവഴി സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാൾ മികച്ചതായിരിക്കും. കുട്ടികളുടെ ഭാഗത്ത് നിന്ന് നല്ല വാർത്തകൾ കേൾക്കാം. ബിസിനസുകാർക്കും സമയം നല്ലതാണ്, വലിയ ഇടപാടുകൾക്ക് അന്തിമരൂപം ലഭിക്കും.
ധനു രാശി (Sagittarius Zodiac Sign)
മീനരാശിയിൽ ശുക്രനും രാഹുവും ചേരുന്നത് ധനു രാശിക്കാർക്ക് ഗുണം ചെയ്യും. രണ്ട് ഗ്രഹങ്ങളുടെ സംയോജനം ഈ രാശിക്കാർക്ക് പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത് ഗുണം ചെയ്യും. നിങ്ങൾ ഒരു പുതിയ വാഹനമോ വസ്തുവോ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഇത് ശുഭകരമായ സമയമാണ്. അതേസമയം രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് സ്ഥാനമാനങ്ങളും ഉയര്‍ന്ന പദവിയും ഉടൻ ലഭിക്കും. ജോലി അന്വേഷിക്കുന്ന ആളുകൾക്ക് അവർ ആഗ്രഹിച്ച ജോലി ഉടൻ ലഭിക്കും. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട വ്യവസായികൾക്ക് വലിയ ലാഭം ലഭിക്കും.
കുംഭം രാശി (Aquarius Zodiac Sign)
കുംഭ രാശിക്കാർക്കും ശുക്ര രാഹു സംയോജനം വളരെ ഗുണം ചെയ്യും. അതിന്‍റെ ഫലമായി കുംഭം രാശിക്കാരുടെ ജീവിതത്തിൽ നടക്കുന്ന പ്രശ്നങ്ങൾ എന്നന്നേയ്ക്കുമായി അവസാനിക്കും. ഉദ്യോഗാർത്ഥികൾക്ക് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. കുറച്ചു കാലമായി തുടരുന്ന പ്രതികൂല സാഹചര്യങ്ങൾ ക്രമേണ മെച്ചപ്പെടും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അവസാനിക്കും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)