Rahu Gochar 2023: രാഹു സംക്രമം കുംഭം രാശിക്കാർക്ക് നല്ലതോ ദോഷമോ? അറിയാം...

Wed, 28 Dec 2022-1:15 pm,

നല്ല ഫലങ്ങൾ - അവിവാഹിതർക്ക് ഒരു വർഷത്തിനുള്ളിൽ വിവാഹം നടക്കാനുള്ള സാധ്യതയുണ്ട്. ചില കുംഭം രാശിക്കാർക്ക് പ്രണയവിവാഹത്തിന് സാധ്യതയുണ്ട്. വിവാഹിതരുടെ ജീവിതം സന്തോഷകരമായിരിക്കും. ജോലി, ബിസിനസ് എന്നിവയുടെ കാര്യത്തിൽ അനുകൂല ഫലങ്ങളുണ്ടാകും. സമൂഹത്തിൽ സ്ഥാനവും അന്തസ്സും ഉയരും. കരിയർ മെച്ചപ്പെടും. മാർക്കറ്റിംഗ് മേഖലയിലും സൈനിക, പോലീസ് ജോലികളിലും ഉള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കും.

 

കുടുംബത്തിൽ വഴക്കുണ്ടാകാൻ സാധ്യതയുണ്ട്. അയൽക്കാരുമായും പ്രശ്നങ്ങളുണ്ടാകും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് ബന്ധുക്കളുമായി കലഹമുണ്ടാകും. 

പണം നിക്ഷേപിക്കുന്നതിന് മുൻപ് അതിന്റെ ലാഭനഷ്ടത്തെ കുറിച്ച് അറിഞ്ഞിരിക്കണം. യാത്രയ്ക്കിടെ ലഗേജ് മോഷ്ടിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യാം. നിങ്ങൾ വഞ്ചിക്കപ്പെടാനുള്ള സാധ്യതയും കാണുന്നു. ആരോ​ഗ്യവും തൃപ്തികരമായിരിക്കില്ല. ഹൃദ്രോഗ സാധ്യത വർധിപ്പിച്ചേക്കാം. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link