Rahul Gandhi: സ്നേഹത്തിന്റെ വയലിൽ നന്മയുടെ വിത്തെറിഞ്ഞ്...; കർഷകർക്കൊപ്പം ഞാറ് നട്ടും ട്രാക്ടർ ഓടിച്ചും രാഹുൽ ​ഗാന്ധി

Sat, 08 Jul 2023-5:32 pm,

ഹിമാചൽ പ്രദേശിലേക്ക് യാത്ര ചെയ്യുകയയിരുന്നു രാ​ഹുൽ ​ഗാന്ധി. വഴിയിൽ നെൽപാടത്ത് കൃഷിയിറക്കുന്ന കർഷകരെ കണ്ടതോടെ വാഹനം നിർത്തി കർഷകർക്കൊപ്പം ചേരുകയായിരുന്നു അദ്ദേഹം.

പാന്റ് മടക്കിവെച്ച്  കൃഷിയിടത്തിൽ ഇറങ്ങി കർഷകരോട് സംസാരിക്കുന്ന, അവരുടെ പ്രശ്നങ്ങൾ കേട്ട് മനസ്സിലാക്കി അവർക്കൊപ്പം ഞാറ് നടുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ കോണ്‍ഗ്രസ് സാമൂഹിക മാധ്യമ ഹാന്‍ഡിലുകള്‍ പങ്കുവെച്ചു.

സാധാരണക്കാർക്കിടയിലേക്ക് ഇറങ്ങി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കുക എന്ന രീതിയിൽ ഇതിന് മുൻപും രാഹുൽ ​ഗാന്ധി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്തിരുന്നു.

ലോറി ഡ്രൈവർമാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ലോറിയിൽ സഞ്ചരിക്കുന്ന, ഡൽഹിയിലെ കരോൾബാഗിലെ മെക്കാനിക് കടയിൽ ചെന്ന് തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ടറിഞ്ഞ്, അവർക്കൊപ്പം വാഹനങ്ങൾ റിപ്പയർ ചെയ്യാൻ ഒന്നിച്ച് ചേർന്ന രാഹുലിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link