Shipla Shetty Raj Kundra: ശില്പാ ഷെട്ടിയെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍കൊണ്ട് പൊതിയുന്ന രാജ് കുന്ദ്ര... ബോളിവുഡിനെ അസൂയപ്പെടുത്തുന്ന Gift Collections...!!
ശിൽപ ഷെട്ടി (Shilpa Shetty) അണിഞ്ഞിരിയ്ക്കുന്ന ഡയമണ്ട് മോതിരം പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. രാജ് കുന്ദ്ര (Raj Kundra) നല്കിയ ഈ മോതിരത്തിന്റെ വില ഏകദേശം മൂന്ന് കോടിയാണ്. 20 കാരറ്റ് ഡയമണ്ട് ആണ് മോതിരത്തില്‍ ഉള്ളത്...!
ദമ്പതികള്‍ക്ക് വാഹനങ്ങളോടുള്ള താത്പര്യവും ചെറുതല്ല. രാജ് കുന്ദ്ര (RAj Kundra) ശിൽപ ഷെട്ടിക്ക് (Shilpa Shetty) സമ്മാനമായി നല്കിയ വിലകൂടിയ കാറുകളില്‍ BMW Z4, Lamborghini എന്നിവ ഉള്‍പ്പെടും.
ശിൽപ ഷെട്ടിക്ക് (Shilpa Shetty) ഒരു സ്വപ്നം ഉണ്ടായിരുന്നു, അത് രാജ് നിറവേറ്റി. അവർക്ക് മുംബൈയിൽ കടലിന് അഭിമുഖമായ ഒരു ബംഗ്ലാവ് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതും രാജ് (Raj Kundra) നിറവേറ്റി. അവരുടെ Sea Facing Villa യുടെ പേര് 'കിനാര' എന്നാണ്. ഇവര്‍ കുടുംബമായി ഈ വീട്ടിലാണ് കൂടുതല്‍ സമയം ചിലവഴിക്കുന്നത്.
രാജ് കുന്ദ്ര ( Raj Kundra) ഭാര്യ ശിൽപ ഷെട്ടിക്കായി വിലകൂടിയ മറ്റൊരു വസ്തു വാങ്ങി. യുകെയിൽ 'രാജ് മഹൽ' എന്ന ആഡംബര ബംഗ്ലാവ് ആയിരുന്നു അത്.
ഒന്നാം വിവാഹ വാർഷികത്തിൽ ശിൽപ ഷെട്ടിക്ക് (Shilpa Shetty) രാജ് കുന്ദ്ര വളരെ വിലപിടിപ്പുള്ള ഒരു സമ്മാനം നൽകി. ദുബായിലെ ബുർജ് ഖലീഫയിൽ ശിൽപയ്ക്ക് ഒരു അപ്പാർട്ട്മെന്റ് നല്‍കിയാണ് ഈ വ്യവസായി ഭാര്യയോടുള്ള തന്റെ സ്നേഹം പ്രകടിപ്പിച്ചത്. എന്നാല്‍, പിന്നീട് ഈ അപ്പാർട്ട്മെന്റ് വിറ്റതായി ശില്പാഷെട്ടി പറഞ്ഞിരുന്നു.