Budh Gochar 2023: ശനിയുടെ രാശിയിൽ സൃഷ്ടിക്കും രാജയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും വൻ ധനാഭിവൃദ്ധി!
ഫെബ്രുവരി 27 ന് ബുധൻ കുംഭ രാശിയിൽ പ്രവേശിക്കും. ശനിയുടെ രാശിയിൽ ബുധന്റെ സംക്രമണം രാജയോഗം സൃഷ്ടിക്കും. കുംഭം രാശിയിൽ രൂപപ്പെടുന്ന ഈ രാജയോഗം 4 രാശിക്കാർക്ക് പ്രത്യേകിച്ച് ഗുണം ചെയ്യും.
മിഥുനം (Gemini): 2023 ൽ കുംഭം രാശിയിൽ രൂപം കൊള്ളുന്ന ഈ രാജയോഗം പ്രത്യേകിച്ചും മിഥുന രാശിക്കാർക്ക് ഗുണം ചെയ്യും. ഈ യോഗത്താൽ വ്യക്തിയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മാത്രമല്ല മിഥുനം രാശിക്കാർക്ക് സാമ്പത്തിക നേട്ടം ലഭിക്കും. 2023 ൽ നിങ്ങളുടെ എതിരാളികളിൽ നിങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാൻ കഴിയും. ജോലി ചെയ്യുന്നവർക്ക് അവരുടെ കരിയറിൽ പ്രമോഷൻ ലഭിക്കും.
ധനു (sagittarius): ബുധന്റെ സംക്രമം ധനു രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകും. ശുഭഫലങ്ങൾ മൂലം ഈ ആളുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാകും. ധനു രാശിക്കാർക്ക് ഈ സമയം ഏഴര ശനി അവസാനിക്കുന്ന സമയമാണ്. ഇക്കൂട്ടരുടെ കുടുംബജീവിതത്തിലും പ്രണയജീവിതത്തിലും നിയമപരമായ കാര്യങ്ങളിലും രാജയോഗം വിജയം കൊണ്ടുവരും. എന്തെങ്കിലും പ്രവൃത്തി തടസ്സപ്പെട്ടാൽ ഈ കാലയളവിൽ പൂർത്തിയാക്കാൻ സാധ്യതയുണ്ട്.
കന്നി (Virgo): ജ്യോതിഷ പ്രകാരം കന്നി രാശിക്കാർക്ക് ബുധന്റെ സംക്രമണത്തിൽ നിന്നും ശുഭ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ഇവർക്ക് കിട്ടില്ലെന്ന് വിചാരിച്ചിരുന്ന പണം കിട്ടും. മാത്രമല്ല ഈ കാലയളവിൽ ജോലിയുള്ള ആളുകൾക്ക് അവരുടെ കരിയറിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസുകാർക്കും പ്രയോജനകരമാകും. ധനലാഭം ഉണ്ടാ
മകരം (Capricorn): കുംഭ രാശിയിൽ ബുധൻ സംക്രമിക്കുമ്പോൾ ഉണ്ടാകുന്ന രാജയോഗം മകരം രാശിക്കാർക്ക് വളരെ നല്ല ഫലങ്ങൾ നൽകും. ഈ സമയത്ത് ഈ രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഇതോടൊപ്പം സാമൂഹിക തലത്തിലും ഉയർച്ചയുണ്ടാകും. നിക്ഷേപിക്കാൻ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിൽ ഇത് നല്ല സമയമാണ്. ഈ കാലയളവിൽ നിങ്ങൾക്ക് ലാഭം നേടാം. ഈ സമയത്ത് വസ്തുവകകളിലും മറ്റും നിക്ഷേപിക്കുന്നത് നല്ലതാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)