Astrology: സൂര്യ സംക്രമണത്തിന് ശേഷം രാജയോ​ഗം ആർക്കൊക്കെ?

Sun, 15 Jan 2023-8:42 am,

മേടം: മേടം രാശിക്കാർക്ക് ഇത് നല്ല സമയമാണ്. എങ്കിലും നല്ലതുപോലെ ചിന്തിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. കരിയർ വിജയിക്കാനുള്ള സാധ്യതയുണ്ട്. പ്രണയകാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ  ശ്രദ്ധിക്കുക.

 

മിഥുനം: സൂര്യന്റെ സംക്രമം മൂലം പല കാര്യങ്ങളിലും തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും മിഥുന രാശിക്കാരുടെ പരിശ്രമം വിജയിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. രോഗികളുടെ ആരോഗ്യം മെച്ചപ്പെടും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ഈ കാലയളവിൽ ഹനുമാനെ ആരാധിക്കുന്നത് മിഥുന രാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും.  

 

കർക്കടകം: കർക്കടക രാശിക്കാർക്ക് ഈ കാലയളവിൽ എല്ലാ കാര്യങ്ങളിലും വിജയിക്കും. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഇത് അനുകൂല കാലഘട്ടമായിരിക്കും.

 

മീനം: സൂര്യന്റെ സംക്രമം മീനരാശിക്കാർക്ക് നല്ല ഫലങ്ങൾ നൽകും. ദീർഘകാലമായി മുടങ്ങിക്കിടന്ന പദ്ധതികൾ വിജയിക്കും. പുതിയ ജോലി തുടങ്ങാൻ അനുകൂലസമയമാണ്. 

 (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link