മുത്തശ്ശി വേഷം പഴങ്കഥ; കിടിലം മേക്കോവറിൽ രാജിനി ചാണ്ടി...!
രാജിനി ചാണ്ടി പ്രേക്ഷകര്‍ക്കു മുന്നിലേക്കെത്തുന്നത് 'ഒരു മുത്തശ്ശി ഗദ' എന്ന സിനിമയിലൂടെയാണ്. മുത്തശ്ശി ഗദയിൽ ഒരു കിടിലൻ മുത്തശ്ശിയായി തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് രാജിനി എത്തിയത്.
ആതിര ജോയ് എന്ന ഫോട്ടോഗ്രാഫറാണ് രാജിനി ചാണ്ടിയുടെ ഈ അടിപൊളി ലുക്കിന് പിന്നിൽ. മോഡേൺ വസ്ത്രത്തിൽ ഗ്ലാമർ ഒട്ടും കുറയ്ക്കാതെയാണ് താരത്തിന്റെ വരവ്
സിനിമയ്ക്ക് ശേഷം ബിഗ് ബോസിലൂടെയാണ് രാജിനി തന്റെ കഴിവ് തെളിയിച്ചത്. മലയാളം ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാർത്ഥിയായിരുന്നു രാജിനി.
ജൂഡ് ആന്റണി ജോസഫിന്റെ ചിത്രമായ 'ഒരു മുത്തശ്ശി ഗദയിലെ' രണ്ടു മുത്തശ്ശി കഥാപാത്രങ്ങളിൽ ഒരാൾ രാജിനിയും മറ്റെയാൾ ഡബ്ബിങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്മിയുമായിരുന്നു.
ബിഗ് ബോസില്‍ കഴിഞ്ഞ തവണ എറ്റവും പ്രായം കൂടിയ മല്‍സരാര്‍ത്ഥി കൂടിയായിരുന്നു രാജിനി ചാണ്ടി. ബിഗ് ബോസിൽ അധിക നാളുകള്‍ ഇല്ലായിരുന്നെങ്കിലും സഹമല്‍സരാര്‍ത്ഥികളുമായെല്ലാം നല്ല സൗഹൃദത്തിലായിരുന്നു താരം.
സമൂഹമാധ്യമങ്ങളിൽ സജീവമായ രാജിനി ചാണ്ടി തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയായി താനൊരു യൂടൂബ് ചാനൽ തുടങ്ങിയ വിവരവും രാജിനി അറിയിച്ചിരുന്നു.