Rajinikanth ന് 51-ാം Dadasaheb Phalke Award, ഇതാ തമിഴ് സൂപ്പർ സ്റ്റാറിന് കുറിച്ച് നിങ്ങൾ അറിയാത്ത ചില വിവരങ്ങൾ
ഇന്ത്യയിലെ പരമോന്നത സിനിമ പുരസ്കാരം 51-ാം ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്തിന്. അരനൂറ്റാണ്ടായി സിനിമ മേഖലയിൽ നൽകി വന്നിട്ടുള്ള സംഭാവനകൾ പരിഗണിച്ചാണ് രജനികാന്ത് പുരസ്കാരത്തിന് അർഹനായത്.
കർണാടക തമിഴ്നാട് അതിർത്തിയായ നാച്ചിക്കുപ്പത്തേക്ക് എന്ന് ഗ്രാമത്തിലേക്ക് കുടിയേറി മാറാത്തി കുടംബത്തിലാണ് രജനികാന്ത് ജനിക്കുന്നത്. 1950 ഡിസംബർ 12ന് ജനിച്ച് രജനിയുടെ യഥാർഥ പേര് ശിവജിറാവു ഗെയ്ക്കുവാദ് എന്നാണ്.
എന്നാൽ പിന്നീട് രജനിയുടെ കുടുംബ ബംഗളൂരിവിലേക്ക് കുടിയേറി, അവിടെ കർണാടക സ്റ്റേറ്റ് റോഡ് കോർപറേഷനിൽ കണ്ടക്ടറായി പ്രവർത്തിച്ചു
പിന്നീട് സിനിമാ മോഹവുമായി രജനി മദ്രാസിലേക്ക് പോകുകയായിരുന്നു. കുറെ നാളുകൾ അവസാരങ്ങൾ ചോദിച്ച് നടന്ന് അവസാനം 1975ൽ ബാലചന്ദറിന്റെ ചിത്രം അപൂവ രാഗങ്ങളിലടെ സിനിമ ലോകത്തിലേക്ക് പ്രവേശിച്ചു.
പിന്നീട് നെഗറ്റീവ് കഥാപാത്രങ്ങളിൽ നിന്ന് 80തുകളുടെ അവസാനവും 90കളുടെ തുടക്കത്തിൽ രജനി തന്റേതായ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു. ബാഷ, ദളപതി, അരുണാചലം, അണാമലൈ എന്നീ ചിത്രങ്ങളിലൂടെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് പ്രവേശിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷം പാർട്ടി രുപീകരിച്ച് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുമെന്ന് രജനി അറിയിച്ചുരുന്നു. പക്ഷെ ഹൈദരാബാദിൽ ഷൂട്ടിങിനിടെ ആരോഗ്യ പ്രശ്നം അലട്ടിയതിന് തുടർന്ന് രജനികാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അതിനെ തുടർന്ന് ജനുവരിയിൽ രജനികാന്ത് രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ ആ തീരുമാനം രജനിയുടെ രാഷ്ട്രീയ പ്രവേശനം കാത്ത് നിന്ന് താരത്തിന്റെ ആരാധകരെ നിരാശയിലാക്കി.
പിന്നീട് രജനിയുടെ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രജനികാന്തിന്റെ വസതിക്ക് സമീപം ആരാധകർ ദിവസങ്ങളോളെ തടിച്ച് കൂടിയിരുന്നു. പിന്നീട് രജനി നേരിട്ട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആരാധകർ സമരത്തിൽ നിന്ന് പിൻവാങ്ങിയത്.