Diwali 2022: മഞ്ഞ സാരിയില്‍ അടിപൊളി ലുക്കില്‍ രാകുൽ പ്രീത് സിംഗ്, ദീപാവലി പാര്‍ട്ടി ചിത്രങ്ങള്‍ വൈറല്‍
കഴിഞ്ഞ ദിവസം നിർമ്മാതാവ് രമേഷ് തൗറാനിയും ബോളിവുഡ് താരം കൃതി സനൊനും ചേര്‍ന്ന് ദീപാവലി പാര്‍ട്ടി നടത്തിയിരുന്നു. ബോളിവുഡിലെ പല പ്രമുഖ താരങ്ങളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
കൃതി സനൊന്‍ നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത രാകുൽ പ്രീത് സിംഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിയ്ക്കുകയാണ്.
മഞ്ഞ സാരിയും ഗ്ലിറ്ററി ബ്ലൗസും അണിഞ്ഞാണ് താരം പാര്‍ട്ടിയ്ക്ക് എത്തിയത്.
പാര്‍ട്ടിയില്‍ രാകുൽ പ്രീത് സിംഗിന്‍റെ എത്തിനിക് ലുക്ക് ഏവരേയും ആകര്‍ഷിച്ചു.
ഈ ചിത്രങ്ങളില്‍ മഞ്ഞ സാരിയിൽ ജോഡിയാക്കിയ സെക്സി ഗ്ലിറ്ററി ബ്ലൗസിൽ രാകുൽ പ്രീത് വളരെ സുന്ദരിയായി കാണപ്പെടുന്നു.