ബേബി ഷവർ ആഘോഷമാക്കി രാം ചരണും ഭാര്യ ഉപാസന കാമിനെനി കോണിഡെലയും
ദുബായിലുള്ള ബേബി ഷവർ ആഘോഷപരിപ്പാടിയിലെ ചിത്രങ്ങൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഹൈദരാബാദിൽ വെച്ച് നടന്ന ആഘോഷപ്പരിപാടിയുടെ ചിത്രങ്ങളും വൈറലാവുകയാണ്. ആദ്യ ആഘോഷത്തിൽ പിങ്ക് വസ്ത്രമണിഞ്ഞ് ഉപാസനയും ബ്ലാക്ക് ഡ്രസ് ഇട്ട് രാം ചരണും തിളങ്ങിയപ്പോൾ രണ്ടാം ആഘോഷചടങ്ങിൽ നീല ഡ്രസ് ഇട്ട് ഉപേന്ദ്ര സുന്ദരിയായി.
വൈറ്റ് ഷർട്ട് ധരിച്ച് രാം ചരൻ ചടങ്ങ് കീഴടക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു
പിങ്കി റെഡ്ഢി, സാനിയ മിർസ, കനിക കപൂർ, അല്ലു അർജുൻ തുടങ്ങിയ സുഹൃത്തുക്കളും രാം ചരണിന്റെ പിതാവ് ചിരഞ്ജീവിയും മാതാവ് സുരേഖയും സുസ്മിത , ശ്രീജ എന്നീ സഹോദരങ്ങൾ പങ്കെടുത്തപ്പോൾ ഉപാസനയുടെ അമ്മ ശോഭന കാമിനെനി, സംഗീത റെഡ്ഢി തുടങ്ങിയവരും പങ്കെടുത്തു.
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. രാമിന്റെയും ഉപാസനയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.