Ramya Nambessan: പ്രൗഡ്‌ലി ഇംപെര്‍ഫക്ട്..! പുത്തന്‍ ചിത്രങ്ങളുമായി രമ്യ നമ്പീശന്‍
ഹലോ ഗുഡ് ഈവനിംഗ് എന്ന തത്സമയ ഫോൺ ഇൻ പരിപാടിയുടെ അവതാരകയായിരുന്നു രമ്യ.
സായാഹ്നം എന്ന ചിത്രത്തിലൂടെയാണ് രമ്യ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്.
ആദ്യ ചിത്രത്തിന് ശേഷം രമ്യയെ തേടി നടിയായും സഹനടിയായും നിരവധി അവസരങ്ങളെത്തി.
ട്രാഫിക്, ചാപ്പാ കുരിശ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, ജിലേബി എന്നിവയാണ് പ്രധാന ചിത്രങ്ങൾ.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും രമ്യ അഭിനയിച്ചിട്ടുണ്ട്.
ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ 'ആണ്ടലോന്റെ' എന്ന ഗാനം ആലപിച്ചാണ് രമ്യ പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്.
വിജനസുരഭി (ബാച്ചിലർ പാർട്ടി), മുത്തുചിപ്പി പോലൊരു (തട്ടത്തിൻ മറയത്ത്) എന്നീ ഗാനങ്ങൾ സൂപ്പർ ഹിറ്റായി.