Ranveer Singh: `മെഗാ ബോളിവുഡ് ആക്ടർ`; തട്ടുപൊളിപ്പൻ ലുക്കിൽ രൺവീർ, ചിത്രങ്ങൾ കാണാം
2010 ൽ പുറത്തിറങ്ങിയ ബാൻഡ് ബജാ ബരാത്ത് എന്ന ചിത്രത്തിലൂടെയാണ് രൺവീർ സിംഗ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
പഠന കാലത്ത് തന്നെ നാടകങ്ങളിലും സംവാദങ്ങളിലുമെല്ലാം രൺവീർ സിംഗ് സജീവമായി പങ്കെടുക്കുമായിരുന്നു.
നടൻ എന്നതിലുപരി തിരക്കുപിടിച്ച ഒരു മോഡൽ കൂടിയാണ് രൺവീർ.
സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും താരമാണ് രൺവീർ.
വ്യത്യസ്തമായ ഔട്ട്ഫിറ്റുകൾ പരീക്ഷിക്കാറുള്ള താരം പലപ്പോഴും വലിയ രീതിയിൽ ട്രോളുകൾക്ക് ഇരയാകാറുമുണ്ട്.
ഗുണ്ടെ, ദിൽ ധഡക്‌നെ ഡോ, പദ്മാവത്, സിംബ, ഗല്ലി ബോയ് എന്നിവയാണ് രൺവീറിന്റെ ചില പ്രധാന ചിത്രങ്ങൾ.
ആറ് വർഷത്തെ പ്രണയത്തിന് ശേഷം 2018 നവംബറിൽ ബോളിവുഡ് താരം ദീപിക പദുക്കോണിനെ രൺവീർ സിംഗ് വിവാഹം കഴിച്ചു.