Rajayoga 2024: ഏപ്രിലിൽ 3 രാജയോഗങ്ങൾ; ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾക്ക് തുടക്കം ഒപ്പം രാജകീയ ജീവിതവും!

Mon, 01 Apr 2024-10:46 am,

ഏപ്രിലിൽ ശുക്രൻ, ബുധൻ, ചൊവ്വ, രാഹു ചേർന്ന് ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഇതുകൂടാതെ മേട രാശിയിൽ ശുക്രനും ബുധനും കൂടിച്ചേർന്ന് ലക്ഷ്മീ നാരായണ യോഗവും തുടർന്ന് ബുധ-സൂര്യ സംയോഗത്തിലൂടെ ബുധാദിത്യയോഗവും സൃഷ്ടിക്കുന്നു.  ഇത് കൂടാതെ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണവും ഏപ്രിലിൽ നടക്കും

ഇത്തരത്തിൽ ഏപ്രിലിൽ പല ശുഭ യോഗങ്ങളും രാജയോഗവും രൂപപ്പെടുന്നത് 12 രാശികളെയും ബാധിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ഈ യോഗത്തിലൂടെ ശുഭകരമായ നേട്ടങ്ങൾ ഉണ്ടാകാൻ പോകുന്നതെന്ന് നോക്കാം.

 

ഇടവം (Taurus): ഈ രാശിക്കാർക്ക് ഏപ്രിൽ മാസം തൊഴിലിലും ബിസിനസ്സിലും പുതിയതും ലാഭകരവുമായ നിരവധി അവസരങ്ങൾ ലഭിക്കും. ഈ അവസരത്തിലൂടെ ഇവർക്ക്  ഉന്നത സ്ഥാനവും സ്ഥാനമാനങ്ങളും സമ്പത്തും ലഭിക്കും.  വരുമാന സ്രോതസ്സുകൾ വർദ്ധിക്കും, അപ്രതീക്ഷിത ധനനേട്ടം,  മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും.

 

ചിങ്ങം (Leo): ഏപ്രിൽ മാസം നിങ്ങൾക്ക് ഐശ്വര്യവും ഭാഗ്യവും നൽകുന്ന മാസമായിരിക്കും.  മാസങ്ങളായി തുടരുന്ന പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും. തൊഴിൽരംഗത്ത് പുരോഗതി, യാത്രകളിൽ നിന്ന് നേട്ടം, കുടുംബത്തിൽ സന്തോഷം, തർക്കത്തിലിരിക്കുന്ന കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമാകും

തുലാം (Libra): തൊഴിൽരഹിതർക്ക് ഈ മാസം തൊഴിൽ ലഭിക്കും, ഇഷ്ടമുള്ള ജോലി ലഭിക്കും, ജോലിസ്ഥലത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും, ജീവിതത്തിലെ പല പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും.

 

വൃശ്ചികം (Scorpio):വൃശ്ചിക രാശിക്കാർക്ക് ഏപ്രിലിൽ മികച്ച വിജയം നേടാനുള്ള അവസരമുണ്ടാകും. കരിയറിൽ ഒരു പുതിയ അവസരം ലഭിച്ചേക്കും,  മാസത്തിന്റെ മധ്യകാലം അൽപ്പം വെല്ലുവിളി നിറഞ്ഞതായിരിക്കാം പക്ഷേ അവസാനം എല്ലാം നല്ലതാകും. ചെലവുകൾ വർദ്ധിക്കും.

ധനു (Sagittarius): ധനു രാശിക്കാർക്ക് തൊഴിൽ രംഗത്ത് ഭാഗ്യം തുണയ്ക്കും. കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും, ജോലിസ്ഥലത്ത് നിങ്ങളുടെ ജോലി വിലമതിക്കും,  സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്ന പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും,  കിട്ടാനുള്ള പണം തിരികെ കിട്ടും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link