Shani Jayanti 2024: ശനി ജയന്തിയില്‍ ശശ് മഹാപുരുഷ് രാജയോഗം; ഇവരുടെ തലവര മാറിമറിയും
ഇത്തവണത്തെ ശനി ജയന്തി ജൂണ്‍ 6 ആയ ഇന്നാണ് ആചരിക്കുന്നത്. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നവര്‍ക്ക് ജീവിതത്തില്‍ നല്ല ഫലങ്ങള്‍ ലഭിക്കുമെന്നാണ് പറയുന്നത്.
ജ്യോതിഷപ്രകാരം ഈ ശനി ജയന്തി ദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശനി തന്റെ സ്വന്തം രാശിയായ കുംഭത്തിലാണ്. ഇത് ശരിക്കും അതിശയകരമായ ഒരു കാര്യമാണ്.
ശനി കുംഭ രാശിയിലായിരിക്കുമ്പോള്‍ അത് ശശ് രാജയോഗം സൃഷ്ടിക്കും. ശനി ജയന്തി നാളിലെ ശശ് രാജയോഗം മൂലം മിഥുനം, മകരം എന്നിവയുള്‍പ്പെടെ 5 രാശിക്കാര്‍ക്ക് മികച്ച നേട്ടങ്ങള്‍ ലഭിക്കും.
ഈ രാശിക്കാര്‍ക്ക് ഇതിലൂടെ പെട്ടെന്ന് പണം ലഭിക്കുകയും കരിയറില്‍ വിജയത്തിനുള്ള അവസരങ്ങള്‍ കൈവരികയും ചെയ്യും. ശനി ജയന്തി ദിനത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് നേട്ടങ്ങള്‍ ലഭിക്കുക എന്നറിയാം...
മിഥുനം (Gemini): മിഥുന രാശിയിലുള്ളവർക്ക് ശനിയുടെ അനുഗ്രഹത്താല്‍ ജീവിതത്തില്‍ പ്രയോജനം ലഭിക്കും. മത്സര പരീക്ഷകളില്‍ വിജയം നേടാനുള്ള അവസരമുണ്ടാകും. നിങ്ങളുടെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിങ്ങള്‍ വിജയിക്കും. സാമ്പത്തിക നേട്ടമുണ്ടാകും, ബിസിനസില്‍ നിങ്ങള്‍ക്ക് ഒരു നല്ല ഇടപാട് നടത്താന്‍ കഴിയും
കന്നി (Virgo): കന്നി രാശിക്കാര്‍ക്ക് ശനിയുടെ അനുഗ്രഹത്തില്‍ വൻ കൃപ ലഭിക്കും. നിങ്ങളുടെ ബാങ്ക് ബാലന്‍സും സ്വത്തും വര്‍ദ്ധിക്കും, നിയമപരമായ തര്‍ക്കങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് മോചനം ലഭിക്കും, നഷ്ടപ്പെട്ട ചില വസ്തുക്കള്‍ കണ്ടെത്താനാകും, കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും,
മകരം (Capricorn): ശനിയുടെ അനുഗ്രഹത്താല്‍ ഈ രാശിക്കാരുടെ ജീവിതത്തില്‍ വൻ സാമ്പത്തിക നേട്ടമുണ്ടാകും. ഇതിലൂടെ ധനത്തിന്റെ ബുദ്ധിമുട്ട് നീങ്ങും, സര്‍ക്കാര്‍ വകുപ്പിലെ നിങ്ങളുടെ പൂർത്തിയാകാത്ത ജോലികള്‍ തീർക്കും, ജീവിതത്തില്‍ നിന്ന് എല്ലാത്തരം തടസ്സങ്ങളും നീങ്ങും. ബിസിനസില്‍ ലാഭത്തിനുള്ള അവസരങ്ങള്‍ വന്നുചേരും
കുംഭം (Aquarius): കുംഭം രാശിക്കാര്‍ക്ക് ശനി ജയന്തി ദിനത്തില്‍ രൂപം കൊള്ളുന്ന ശശ് രാജയോഗം നിങ്ങളുടെ ജീവിതത്തില്‍ മംഗളകരമായ ഫലങ്ങള്‍ നല്‍കും. കരിയറിലും ബിസിനസിലും വലിയ ലാഭം ലഭിക്കാനുള്ള കാണിക്കും. ഈ രാശിയില്‍ ശനിയുടെ ഏഴരശനിയുടെ അവസാന ഘട്ടം നടക്കുകയാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)