Mahaashtami Shub Yog: 700 വർഷങ്ങൾക്ക് ശേഷം മഹാ അഷ്ടമിയിൽ അപൂർവ്വ സംഗമം; ഈ രാശിക്കാരുടെ സമയം സൂര്യനെപ്പോലെ തെളിയും!

Mon, 27 Mar 2023-1:46 pm,

മാർച്ച് 29 ന് മഹാ അഷ്ടമിയിൽ വ്യാഴം സ്വരാശിയായ മീനത്തിലും ശനി സ്വരാശിയായ കുംഭത്തിലും ആയിരിക്കും. ബുധൻ മേടത്തിൽ തന്നെ തുടരും. ശുക്രനും രാഹുവും ഇതിനകം മേടരാശിയിലൻഡ്‌. ഇത് വളരെ ശുഭകരമായ 5 യോഗങ്ങൾ സൃഷ്ടിക്കുന്നു, 700 വർഷത്തിനുശേഷം അത്തരമൊരു സംയോഗം സൃഷ്ടിക്കുന്നതിലൂടെ ഏതൊക്കെ രാശിക്കാർക്ക് ശുഭകരമായ ഫലങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.

കർക്കടകം (Cancer): നവരാത്രിയിലെ അഷ്ടമിയിൽ രൂപപ്പെടുന്ന 5 മഹായോഗങ്ങളുടെ അപൂർവ സംയോജനം നിങ്ങൾക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾ നൽകും, വരുമാനം വർദ്ധിക്കും, വസ്തു വാങ്ങാണ് സാധ്യത. കണ്ടക ശനി നടക്കുന്നുണ്ടെങ്കിലും  ഈ സമയം ഈ രാശിക്കാർക്ക് നല്ല ഫലങ്ങൾ ലഭിക്കും. 

മിഥുനം (Gemini): നവരാത്രിയിലെ അഷ്ടമി ദിനം മിഥുനരാശിക്കാർക്കും വളരെയധികം നേട്ടങ്ങൾ നൽകും. ഈ രാശിക്കാർ ഭാഗ്യവാന്മാരായിരിക്കും. എല്ലാ പ്രവൃത്തികളിലും വിജയം കൈവരിക്കും. തൊഴിൽ-ബിസിനസ്സുകൾക്ക് നല്ല സമയം.

മകരം (Capricorn): അഷ്ടമിയിലെ 5 മഹായോഗങ്ങളുടെ സംയോഗം മകരം രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും.   ഈ സമയം ഇവർക്ക് ധനഗുണം ഉണ്ടാകും, വരുമാനം വർധിച്ചേക്കും, ധൈര്യം വർധിക്കും, വസ്തു വാങ്ങാം അല്ലെങ്കിൽ പൂർവ്വിക സ്വത്തിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം ലഭിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link