Pancha Yoga: 500 വർഷങ്ങൾക്ക് ശേഷം നാഗ പഞ്ചമിയിൽ 5 രാജയോഗം; ഇവർക്ക് കരിയറിലും ബിസിനസിലും പുരോഗതി!

Fri, 09 Aug 2024-8:53 am,

Nagpanchami 2024 Shubh Yog: ജ്യോതിഷം അനുസരിച്ച് ഗ്രഹങ്ങൾ നിശ്ചിത ഇടവേളകളിൽ സംക്രമിക്കുകയും അത് മനുഷ്യ ജീവിതത്തെയും ഭൂമിയേയും നേരിട്ട് ബാധിക്കുന്ന നിരവധി അപൂർവ യോഗങ്ങളും രാജയോഗങ്ങളും ഉണ്ടാക്കും

ഇപ്പോഴിതാ 500 വർഷങ്ങൾക്ക് ശേഷം നാഗപഞ്ചമി ദിനമായ ഇന്ന് 5 അപൂർവ യോഗങ്ങൾ രൂപപ്പെടും.  ഇന്ന് സമ്പത്തിൻ്റെ ദാതാവായ ശുക്രനും ബുധനും ചേർന്ന് ലക്ഷ്മി നാരായണയോഗം സൃഷ്ടിക്കും. 

ശനി 30 വർഷത്തിനു ശേഷം അതിൻ്റെ രാശിയായ കുംഭത്തിൽ സംക്രമിച്ച് ശശ് രാജയോഗം സൃഷ്ടിക്കും. ഈ ദിവസം ചന്ദ്രൻ കന്നി രാശിയിൽ ഇരിക്കുകയും രാഹുവുമായി ചേർന്ന് സമസപ്തകയോഗവും ഉണ്ടാക്കും.

 

ഇത് കൂടാതെ ശുഭ യോഗവും സിദ്ധ യോഗവും ഇന്ന് രൂപപ്പെടും. ഈ അഞ്ച് രാജയോഗങ്ങലും എല്ലാ രാശിക്കാരേയും ബാധിക്കും. എങ്കിലും ഈ 3 രാശിക്കാർക്ക് അപ്രതീക്ഷിത ഫലങ്ങൾ ലഭിക്കും. ആ ഭാഗ്യ രാശികൾ ഏതൊക്കെയെന്ന് നോക്കാം...

മിഥുനം (Gemini): പഞ്ച മഹാ യോഗങ്ങൾ ഈ രാശിക്കാർക്ക് വളരെയധികം ശുഭ മാറ്റങ്ങൾ നൽകും.  കാരണം ഈ രാശിയുടെ ഒമ്പതാം ഭാവത്തിൽ ശശ് രാജയോഗം രൂപപ്പെടുമ്പോൾ മൂന്നാം ഭാവത്തിൽ ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും. ഇതിലൂടെ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. നിങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ യോഗമുണ്ടാകും. ധൈര്യവും ആത്മവിശ്വാസവും വർധിക്കും, ധനം, തൊഴിൽ, ബാങ്ക് ബാലൻസ് എന്നിവയുടെ കാര്യത്തിലും ഈ സമയം മികച്ചതായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് കുടുംബാംഗങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടാകും.

കുംഭം (Aquarius):  ഈ അഞ്ച് അപൂർവ യോഗങ്ങളുടെ രൂപീകരണം ഇവർക്കും ഗുണം ചെയ്യും. ഈ രാശിയുടെ ലഗ്ന ഭവനത്തിലാണ് ശശ് രാജയോഗം രൂപപ്പെടുന്നത്. ഏഴാം ഭാവത്തിൽ ലക്ഷ്മീ നാരായൺ രാജയോഗം രൂപപ്പെടുന്നു. അതിനാൽ ഈ കാലയളവിൽ ഇവരുടെ  ആത്മവിശ്വാസം വർദ്ധിക്കും, കഠിനാധ്വാനത്തിന് പൂർണ്ണ അഭിനന്ദനം ലഭിക്കും, സംസാരത്തിൽ നിന്ന് നല്ല നേട്ടമുണ്ടാകും, വിവാഹിതരുടെ ദാമ്പത്യ ജീവിതം അടിപൊളിയായിരിക്കും, ജോലിസ്ഥലത്ത് അനുകൂല മാറ്റങ്ങൾ ഉണ്ടാകും, പങ്കാളിത്ത ജോലിയിൽ നിന്നും പ്രയോജനം ലഭിച്ചേക്കാം.

ചിങ്ങം (Leo): 5 അപൂർവ യോഗകൾ ഇവർക്കും അനുകൂലമായേക്കാം. ഈ രാശിയുടെ ഏഴാം ഭാവത്തിൽ ശശ് രാജയോഗം രൂപപ്പെടും അതുപോലെ ലഗ്നഭാവത്തിൽ ലക്ഷ്മീ നാരായണ രാജയോഗം രൂപപ്പെടും. ഈ കാലയളവിൽ നിങ്ങളുടെ ജീവിത പങ്കാളിയുമായുള്ള ഏകോപനം വളരെ മികച്ചതായിരിക്കും. കുടുംബത്തിലും സന്തോഷമുണ്ടാകും. സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും ലഭിക്കും, ദാമ്പത്യത്തിൽ തടസ്സങ്ങൾ നേരിടും, ​​ആഗ്രഹങ്ങൾ സഫലമാകും, ജോലിസ്ഥലത്ത് ചില പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link