Rashami Desai: ലക്ഷങ്ങളുടെ പ്രതിഫലം വാങ്ങിയിരുന്ന നടിക്ക് കോടികളുടെ കടം; മനസ് തുറന്ന് രഷാമി ദേശായി
Rashami Desai: സെലിബ്രിറ്റികളുടെ ജീവിതം എപ്പോൾ എങ്ങനെയൊക്കെ മാറിമറിയും എന്ന കാര്യത്തിൽ ആർക്കും ഒന്നും പറയാൻ പറ്റില്ല. ഒരു സമയം ഇൻഡസ്ട്രി അടക്കിഭരിച്ച താരങ്ങൾ ശേഷം ജീവിതത്തിനായി കഷ്ടപ്പെടുന്ന നിരവധി ഉദാഹരണങ്ങലും നമ്മുടെ മുന്നിലുണ്ട്.
അത്തരത്തിലുള്ള ഒരു താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ആ താരം ആരാണെന്ന് നോക്കാം...
ടെലിവിഷന്‍ പരമ്പരകളിലൂടെ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ നടിയാണ് രഷാമി ദേശായി (Rashami Desai) എന്നത് ആർക്കും സംശയമില്ലാത്ത ഒരു കാര്യം തന്നെയാണ്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അഭിനേത്രി എന്ന നിലയിൽ ജനശ്രദ്ധ നേടിയത് ടെലിവിഷന്‍ സീരിയലിലൂടെയാണ്. ഒരു സമയം ടെലിവിഷൻ രംഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായിരുന്നു
2002 ല്‍ സംപ്രേഷണം ആരംഭിച്ച കന്യാദാന്‍ എന്ന അസമീസ് സിനിമയിലൂടെയാണ് താരം അഭിനയരംഗത്തെത്തിയത്
സീരിയലുകൾക്ക് പുറമെ 'ജാരാ നച്ച്കെ ദിക 2', 'ജലക് ദിഖ്‌ലാജാ 5', 'നച്ച് ബലിയേ 7', ബിഗ് ബോസ് 13 എന്നീ റിയാലിറ്റി ഷോകളിലും രശ്മി പങ്കെടുത്തിട്ടുണ്ട്. സൽമാൻ ഖാൻ നായകനായ ദബാംഗിൽ ഒരു ചെറിയ വേഷത്തിൽ എത്തിയിരുന്നു
എന്നാൽ സ്‌ക്രീനിൽ ഇത്രയധികം മാസ്മരികത സൃഷ്ടിച്ചിരുന്ന ഈ സുന്ദരി യഥാർത്ഥ ജീവിതത്തിൽ വളരെയധികം വെല്ലുവിളികളിലൂടെ കടന്നുപോയിരുന്നു എന്ന് നിങ്ങൾക്കറിയാമോ? നിലവിൽ അതിൽ നിന്നൊക്കെ താരം കരകയറിയിട്ടുണ്ട്. ഇക്കാര്യം താരം തന്നെയാണ് തുറന്നു പറഞ്ഞതും
സഹനടനായ നന്ദീഷ് സന്ധുവിനെ 2012 ൽ പ്രണയിച്ച് വിവാഹം കഴിക്കുകയും 2016 ൽ ഇരുവരും വേർപിരിയുകയുമായിരുന്നു.
നന്ദീഷ് സന്ധുവുമായുള്ള വിവാഹ മോചനത്തിന് ശേഷം തനിക്ക് നിരവധി സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതായി രഷാമി ദേശായി (Rashami Desai) തുറന്നു പറഞ്ഞിരിക്കുകയാണ്. വിവാഹമോചനത്തിന് മുമ്പാണ് താൻ വീട് വാങ്ങിയതെന്നും അവർ പറഞ്ഞു. ഒരു വീട് വാങ്ങാൻ 2.5 കോടി രൂപ താരം ലോൺ എടുത്തിരുന്നു. അങ്ങനെ മൊത്തത്തിൽ ഒരു മൂന്നരക്കോടിയുടെ കടം ഉണ്ടായിരുന്നു
എല്ലാം ശരിയാകുമെന്ന് കരുതിയിരുന്നപ്പോഴാണ് തന്റെ ടെലിവിഷൻ ഷോ പെട്ടെന്ന് നിന്നതും സാമ്പത്തികമായി തകർന്നതും. വിവാഹ ജീവിതത്തിൽ നിന്നും ഇറങ്ങിപ്പോന്ന ഞാൻ ആ നാലു ദിവസം തന്റെ ഔഡി എ6 കാറിലാണ് ഉറങ്ങിയത്
ഒടുവിൽ തന്റെ തൽക്കാലത്തെ പ്രതിസന്ധി മറികടക്കാനായി ഔഡി എ6 15 ലക്ഷം രൂപയ്ക്ക് വിറ്റു. ശേഷം അന്തരിച്ച നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയ്ക്കൊപ്പം 'ദില്‍ സേ ദില്‍ തക്' എന്ന ഷോ ലഭിച്ചതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. അതിലൂടെ സാമ്പത്തികം മെച്ചപ്പെടുകയായിരുന്നുവെന്നും ശേഷം ഒരു ഇന്നോവ വാങ്ങിഎന്നും ഇനിയും ഇത്തരം അവസ്ഥ വന്നാല്‍ അതില്‍ കിടക്കാമെന്നും രഷാമി തുറന്നു പറഞ്ഞു
നിരവധി ആളുകളാണ് രഷാമിയുടെ ഈ കഥ കേട്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ തിരഞ്ഞത്. ഒരു കാലത്തെ യുവാക്കളുടെ ഹരമായിരുന്ന താരം അനുഭവിച്ച കഷ്ടപ്പാടിനെ കുറിച്ച് കേട്ട് ശരിക്കും ഞെട്ടിപ്പോയി ആരാധകർ