Rashmika Mandanna: ഇന്ത്യന്‍ കൗച്ചര്‍ വീക്കില്‍ ചുവന്ന ലെഹംഗയില്‍ തിളങ്ങി രശ്മിക മന്ദാന, ചിത്രങ്ങള്‍ കാണാം

Wed, 27 Jul 2022-3:26 pm,

ഇന്ത്യന്‍ കൗച്ചര്‍ വീക്കില്‍ ഡിസൈനര്‍ വരുണ്‍ ബാലിന്‍റെ ഫാഷന്‍ വസ്ത്ര ശേഖരങ്ങളുടെ ഷോ സ്റ്റോപ്പറായാണ് രശ്മിക മന്ദാന എത്തിയത്. 

 

കാടിന്‍റെ വന്യത പ്രദർശിപ്പിക്കുന്നതായിരുന്നു ഇക്കുറി വരുണ്‍ ഒരുക്കിയ വസ്ത്ര ശേഖരങ്ങള്‍. തന്‍റെ ഷോയിലൂടെ സസ്യജന്തുജാലങ്ങളുടെ ഒരു ലോകത്തിന് പുതുജീവൻ നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്. 

തൂവലുകൾ, സീക്വിനുകൾ, സിൽക്ക്, വെൽവെറ്റ് തുടങ്ങിയവ ഉപയോഗിച്ച് വ്യത്യസ്ത ടെക്സ്ചറുകളിൽ ഒരുക്കിയ വരുണിന്‍റെ   മാന്ത്രിക ശേഖരം ഫാഷൻ പ്രേമികളെ വിസ്മയിപ്പിച്ചു.  

 

എന്നാല്‍,  ഷോ സ്റ്റോപ്പറായി രശ്മിക മന്ദാന എത്തിയപ്പോഴാണ് വനം പ്രമേയമാക്കിയ  റാമ്പിന് തീപിടിച്ചത്. മനോഹരമായ ചുവന്ന എംബ്രോയ്ഡറി ചെയ്ത  ലെഹങ്ക ധരിച്ചാണ് രശ്മിക എത്തിയത്.  

 

പുഷ്പ താരം രശ്മിക മന്ദാന തന്‍റെ  മില്യൺ ഡോളർ പുഞ്ചിരിയോടെ ഷോയിൽ മാജിക് ചേർക്കുകയായിരുന്നു. രശ്മികയുടെ പ്രകടനം സദസ്സിലുള്ള എല്ലാവരിലും മതിപ്പുളവാക്കി. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link