Rasna Pavithran: ഗ്ലാമറസ് ലുക്കിൽ രസ്ന പവിത്രൻ, ചിത്രങ്ങൾ കാണാം

Sat, 18 Dec 2021-1:35 pm,

പൃഥ്വിരാജ് അവതരിപ്പിച്ച സൂര്യ കൃഷ്ണമൂർത്തി എന്ന കഥാപാത്രത്തിന്റെ അനിയത്തിയുടെ റോളിലാണ് രസ്ന ആ സിനിമയിൽ അഭിനയിച്ചത്. ഐശ്വര്യ എന്ന കഥാപാത്രം വളരെ മനോഹരമായിട്ടാണ് രസ്ന അവതരിപ്പിച്ചത്. 

 

അതിന് ശേഷം വീണ്ടുമൊരു അനിയത്തി വേഷമാണ് രസ്ന അഭിനയിച്ചത്. ഈ തവണ ദുൽഖറിന്റെ അനിയത്തിയായിട്ടാണ് താരം തിളങ്ങിയത്. ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലാണ് രസ്ന ദുൽഖറിന്റെ സഹോദരിയായി അഭിനയിച്ചത്. 

പിന്നീട് ആമി എന്ന സിനിമയിലും രസ്ന അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് രസ്നയുടെ വിവാഹം നടന്നത്. 

വിവാഹത്തിന് ശേഷം താരത്തിനെ സിനിമയിൽ അധികം കണ്ടിട്ടില്ല. വീണ്ടും സിനിമയിൽ സജീവമാകും എന്ന പ്രതീക്ഷയിലാണ് രസ്നയുടെ ആരാധകർ.

അതിന്റെ സൂചന എന്ന പോലെ ധാരാളം ഫോട്ടോഷൂട്ടുകൾ രസ്ന ചെയ്യുന്നുമുണ്ട്. അനീഷ് ഉപാസന എടുത്ത രസ്നയുടെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കിയിരിക്കുന്നത്. പച്ച നിറത്തിലെ ഗൗണിൽ ഗ്ലാമറസ് ലുക്കിലാണ് രസ്ന ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സൗചികയാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ വികാസമാണ് രസ്നയ്ക്ക് മേക്കപ്പ് ചെയ്തിരിക്കുന്നത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link