Rasna Pavithran: ഹാഫ് സാരിയിൽ അടിപൊളി ലുക്കിൽ രസ്ന പവിത്രൻ
ഒറ്റ സിനിമയിലെ പ്രകടനം കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുന്ന ഒരുപാട് താരങ്ങൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ട്.
അത്തരത്തിൽ ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചട്ടില്ലെങ്കിൽ കൂടിയും ഒറ്റ ചിത്രത്തിലെ പ്രകടനത്തിലൂടെ മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ താരമാണ് നടി രസ്ന പവിത്രൻ. അതും നായികയായി അല്ല രസ്ന ആ സിനിമയിൽ അഭിനയിച്ചിട്ടുള്ളത്.
പൃഥ്വിരാജ് നായകനായ ‘ഊഴം’ എന്ന സിനിമയിലെ സഹോദരിയെ അത്ര പെട്ടന്ന് മലയാളികൾക്ക് മറക്കാൻ പറ്റുമോ!
പിന്നീട് ഒരു നായകന്റെ സഹോദരിയായി രസ്ന അഭിനയിച്ചിട്ടുണ്ട്. ദുൽഖർ നായകൻ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലായിരുന്നു ആ വേഷം ചെയ്തിരുന്നത്. പിന്നീട് വിവാഹിതയായ രസ്ന സിനിമയിൽ അധികം അഭിനയിച്ചിട്ടില്ല.
സോഷ്യൽ മീഡിയയിൽ ഇപ്പോഴും താരത്തിന്റെ സാന്നിദ്ധ്യമുണ്ട്. പെട്ടന്ന് വന്ന് പെട്ടെന്ന് തന്നെ സിനിമയിൽ നിന്ന് പോയെങ്കിലും രസ്നയ്ക്ക് ആരാധകർ ഏറെയായിരുന്നു.
തനി നാടനും മോഡേൺ വേഷങ്ങളും ഗ്ലാമറസ് വേഷങ്ങളുമെല്ലാം ധരിച്ചുള്ള രസ്നയുടെ കിടിലം ചിത്രങ്ങൾ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ കോളേജ് പെൺകുട്ടികളുടെ ഇഷ്ടപ്പെട്ട വേഷങ്ങളിൽ ഒന്നായ ഹാഫ് സാരി ധരിച്ച് കിടിലം ലുക്കിൽ ആരാധകർക്ക് മുന്നിൽ എത്തിയിരിക്കുകയാണ്.
പ്രശസ്ത ഫോട്ടോഗ്രാഫറായ അനീഷ് ഉപാസനയാണ് രസ്നയുടെ പുതിയ ഈ കേരളീയ ലുക്കിലുള്ള ഫോട്ടോഷൂട്ട് എടുത്തിരിക്കുന്നത്.
അരുൺ ദേവിന്റെ സ്റ്റൈലിങ്ങിൽ ദേവ് രാഗ് ആണ് കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്.
മേക്കപ്പ് ഷിബിനാണ് ചെയ്‌തിരിക്കുന്നത്