Rath Yatra Ahmedabad: കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത്‌ മുഖ്യമന്ത്രി വിജയ്‌ രൂപാണി തുടങ്ങിയവര്‍ പങ്കെടുത്ത രഥയാത്ര, അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍

Mon, 12 Jul 2021-5:25 pm,

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള  ജഗന്നാഥ ക്ഷേത്രത്തിലെ പ്രസിദ്ധമായ    രഥയാത്രയ്ക്ക് തിങ്കളാഴ്ച  തുടക്കമായി.   

രഥയാത്രയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുലർച്ചെതന്നെ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു.  

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗുജറാത്തില്‍ എത്തിയിരിയ്ക്കുകയാണ്. 

 

ഗുജറാത്ത്  മുഖ്യമന്ത്രി വിജയ് രൂപാണിയും   ജഗന്നാഥ്‌ ക്ഷേത്രത്തില്‍  പ്രാർത്ഥന നടത്തി.

 

കനത്ത സുരക്ഷയിലാണ്  ഇത്തവണ  രഥയാത്ര നടക്കുന്നത്.  ക്ഷേത്ര പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. 

കോവിഡ്  മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട്   തിങ്കളാഴ്ച പുലർച്ചെ ആയിരക്കണക്കിന്  ഭക്ത ജനങ്ങളാണ്  ജഗന്നാഥ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്.  

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link