ATM Rule Update: എടിഎം ഇടപാട് നടത്തുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം
RBI നിയമങ്ങൾ അനുസരിച്ച്, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി തുടങ്ങിയ ആറ് മെട്രോ നഗരങ്ങളിലെ എടിഎമ്മുകൾക്കുള്ള നിയമങ്ങള്‍ വ്യത്യസ്തമാണ്. മെട്രോ നഗരങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തിൽ കുറഞ്ഞത് മൂന്ന് സൗജന്യ ഇടപാടുകളാണ് ലഭിക്കുക. മറ്റ് സ്ഥലങ്ങളിൽ, ബാങ്കുകൾ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് കുറഞ്ഞത് അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കും.
എസ്ബിഐ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, അനുവദനീയമായ സൗജന്യ ഇടപാടുകൾക്ക് ശേഷം ബാങ്ക് ഉപഭോക്താക്കളില്‍നിന്ന് പണം ഈടാക്കും. അതായത്, ആറ് മെട്രോ നഗരങ്ങളില്‍ ഇടപാടുകാര്‍ക്ക് ഒരു മാസത്തില്‍ ലഭിക്കുന്ന 5 സൗജന്യ ഇടപാടുകൾക്ക് ശേഷം മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് 20 രൂപയും ജിഎസ്ടിയും എസ്ബിഐ എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് 10 രൂപയും ജിഎസ്ടിയും ഈടാക്കും. പരിധിയിൽ കൂടുതലുള്ള സാമ്പത്തികേതര ഇടപാടുകൾക്ക് മറ്റ് ബാങ്കുകളുടെ എടിഎമ്മുകൾക്ക് 8 രൂപയും ജിഎസ്ടിയും എസ്ബിഐ എടിഎമ്മുകൾക്ക് 5 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും.
അതേസമയം, എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, സേവിംഗ്‌സ്, സാലറി അക്കൗണ്ടുകളില്‍നിന്നും എടിഎമ്മിലൂടെ പണം പിന്‍വലിയ്ക്കുന്നതിന് എച്ച്‌ഡിഎഫ്‌സി ബാങ്ക് പ്രതിമാസം 5 സൗജന്യ ഇടപാടുകള്‍ നടത്താം. അതേസമയം, മെട്രോ എടിഎമ്മുകളിൽ 3 സൗജന്യ ഇടപാടുകളും മറ്റ് നഗരങ്ങളില്‍ 5 സൗജന്യ ഇടപാടുകളും ബാങ്ക് നല്‍കുന്നു. ശേഷം പണം പിന്‍വലിക്കുമ്പോള്‍ 21 രൂപയും ജിഎസ്‌ടിയും ഈടാക്കുന്നു. സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 രൂപയും ജിഎസ്‌ടിയുമാണ് ബാങ്ക് ഈടാക്കുക.
ഐസിഐസിഐ ബാങ്ക് വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച്, ഐസിഐസിഐ ബാങ്ക് എടിഎമ്മുകളിൽ നടത്തുന്ന ആദ്യത്തെ അഞ്ച് ഇടപാടുകൾ (സാമ്പത്തികവും സാമ്പത്തികേതരവും) സൗജന്യമാണ്. അതിനുശേഷം പണം പിൻവലിക്കുന്നതിന് 21 രൂപയും സാമ്പത്തികേതര ഇടപാടുകൾക്ക് 8.50 രൂപയും ഈടാക്കും. ഐസിഐസിഐ ബാങ്കിലും, ആറ് മെട്രോ നഗരങ്ങളില്‍, എല്ലാ മാസവും ആദ്യത്തെ മൂന്ന് ഇടപാടുകൾ (സാമ്പത്തികവും സാമ്പത്തികേതരവും) ആർബിഐ മാനദണ്ഡമനുസരിച്ച് സൗജന്യമാണ്. ശേഷം ബാങ്ക് പണം ഈടാക്കും.
എടിഎമ്മുകളിൽ നിന്ന് പിൻവലിക്കൽ സംബന്ധിച്ച്, ബാങ്കുകൾ അവരുടെ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ അഞ്ച് സൗജന്യ ഇടപാടുകളെങ്കിലും നൽകണമെന്നാണ് ആർബിഐ നല്കുനന്‍ നിര്‍ദ്ദേശം. എടിഎം സ്ഥിതി ചെയ്യുന്നിടത്തെല്ലാം പണം പിൻവലിക്കാതെയുള്ള ഇടപാടുകൾ ബാങ്ക് സൗജന്യമായി നൽകും. അതായത്, എടിഎം നിയമങ്ങളുമായി ബന്ധപ്പെട്ട് ആർബിഐ ഉപഭോക്താക്കളോട് സൗഹൃദപരമാണ്.