RDX Movie: `അടി`പൊളിയാക്കി ആർഡിഎക്സ്..!! ഇവർ തന്നെ ഓണം വിന്നർ എന്ന് പ്രേക്ഷകർ
ഷെയ്ൻ നിഗം, നീരജ് മാധവ്, ആന്റണി വർഗീസ് എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങൾ. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
റിലീസ് ചെയ്ത് ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ പോസിറ്റീവ് റെസ്പോൺസ് ആണ് ചിത്രത്തിന് ലഭിച്ചത്.
പ്രേക്ഷകർ ചിത്രം ഏറ്റെടുത്തുവെന്നാണ് പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.
ആക്ഷൻ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് ആർഡിഎക്സ് ഒരു മികച്ച അനുഭവമാകും എന്നാണ് സിനിമ കണ്ടവരുടെ പ്രതികരണങ്ങൾ.
ഫാമിലി ഇമോഷൻസിനും ചിത്രം പ്രാധാന്യം നൽകിയിട്ടുണ്ട്.
ചിത്രത്തിൻ്റെ ഒടിടി സംപ്രേഷണാവകാശം വൻ തുകക്ക് നെറ്റ്ഫ്ളിക്സാണ് സ്വന്തമാക്കിയിരിക്കുന്നത്.
അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തത്.