Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്
കഴിഞ്ഞ കുറിച്ച് ദിവസങ്ങളിലായി മാധ്യമങ്ങളിൽ ഏറ്റവും മുഴങ്ങി കേൾക്കന്ന പേരുകളിൽ ഒന്നാണ് മോൻസൺ മാവുങ്കലും അയാളുടെ മേയ്ഡ് ഇൻ ചേർത്തല മ്യൂസിയം. ഇങ്ങനെ ഒരു കാര്യം കൊണ്ട് ഒരാളെ അറസ്റ്റ് ചെയ്യാനും ഇത്രയും ചർച്ചയാകാനും ഉണ്ടോ എന്ന് ഇടയ്ക്ക് നിങ്ങൾ ചിന്തിച്ച് കാണും. എന്നാൽ ഉണ്ട്, ഇവയാണ് അക്കാര്യങ്ങൾ. മുഖ്യമന്ത്രിക്ക് നേരിട്ട് ലഭിച്ച 10 കോടി രൂപ തട്ടിപ്പ് പരാതിയെ തുടർന്നായിരുന്നു മാവുങ്കൽ പൊലീസിന്റെ പിടിയിലാകുന്നത്.
ചേർത്തല സ്വദേശിയായ മോൻസൺ പെട്ടെന്നൊരു സുപ്രഭാതത്തിൽ പൊട്ടിമുളച്ച് വന്ന പുരാവസ്തു വിൽപ്പനക്കാരനല്ല. പോളി ടെക്നിക്ക് വിദ്യാഭ്യാസം മാത്രം മോൻസൺ എറണാകുളത്തും ചേർത്തലും അറിയുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്നാണ്. അത് എങ്ങനെയാണെന്ന് ഇപ്പോഴും ചുരുൾ അഴിയാത്ത രഹസ്യമാണ്. ചേർത്തലയിൽ മകളുടെ വിവാഹ നിശ്ചയ ചടങ്ങിന്റെ തലേദിവസമാണ് മാവുങ്കലിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിന് പിന്നാലെയാണ് പല പ്രമുഖരും വാഴ്ത്തി പാടുന്ന ഡോ മോൻസൺ മാവുങ്കല്ലിന്റെ യഥാർഥ മുഖം ചർച്ചയായി തുടങ്ങിയത്.
ചേർത്തല സ്വദേശിയായ മോൻസൺ വിവാഹത്തിന് ശേഷം ഇടുക്കിയിലെ രാജകുമാരിയിലേക്ക് മാറി താമസിക്കുകയായിരുന്നു. അവിടെ ചെറിയതോതിൽ ടിവി വിൽപന നടത്തുന്ന പരിപാടിയുമായി ജീവിക്കുകയായിരുന്നു മാവുങ്കൽ. അതിൽ മോൻസൺ തട്ടിപ്പ് നടത്തിട്ടുണ്ടെന്നാണ് രാജകുമാരി നിവാസികൾ ആരോപിക്കുന്നത്. എറണാകുളത്ത് നിന്ന് ചുളു വിലയ്ക്ക് കേടായി ടിവികൾ ഇടുക്കിയിലെ മലയോര ഗ്രാമങ്ങളിൽ എത്തിച്ചാണ് മോൻസൺ തട്ടിപ്പ് തുടങ്ങുന്നതെന്നാണ് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്
എറണാകുളം കല്ലൂരിൽ വാടകയ്ക്ക് താമിസിച്ചിരുന്ന വീട് മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ് മാവുങ്കൽ. പലയിടത്തും സംഘടിപ്പിക്കുന്ന വ്യാജ ഉത്പനങ്ങൾ രാജകുടുംബങ്ങളിൽ നിന്ന് ലഭിക്കുന്നതാണെന്ന് വിശ്വസിപ്പിച്ചാണ് മോൻസൺ പലരിൽ നിന്നായി പണം തട്ടിയത്. അതിൽ ഒരു കേസാണ് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. ഗൾഫിലെ രാജകുടുംബത്തിന് പുരാവസ്തുക്കൾ നൽകിയതിന്റെ പേരിൽ 2.62 ലക്ഷം കോടി രൂപ ലഭിക്കുന്നതിന്റെ പേരിലാണ് മാവുങ്കൽ പരാതിക്കാരിൽ നിന്ന് കോടികൾ തട്ടിയത്. ഈ തുക FEMA പ്രകാരം തടഞ്ഞ് കിടക്കുകയാണെന്ന് പേരിലാണ് മോൻസൺ തട്ടിപ്പ് നടത്തിരിക്കുന്നത്.
മോശയുടെ അംശവടി, യേശുവിനെ ഒറ്റികൊടുത്തതിന് യൂദ്ദാസിന് ലഭിച്ച 30 വെള്ളിക്കാശിലെ രണ്ട് നാണയം മുഹമ്മദ് നബി ഉപയോഗച്ചിരുുന്ന ഒളിവെണ്ണ ഒഴിക്കുന്ന റാന്തൽ, കാനാവിലെ കല്യാണത്തിന് വീഞ്ഞ് വിളമ്പിയ പാത്രം തുടങ്ങി നിരവധി അപൂർവമായ പുരാവസ്തുക്കളാണ് മോൻസണിന്റെ പക്കൽ ഉള്ളത്. എന്നാൽ അന്വേഷിച്ച് വന്നപ്പോൾ ഇതെല്ലാം ചേർത്തല മേയ്ഡാണെന്നാണ്.
മോൻസൺ പോകുമ്പോൾ ഒരു പ്രത്യേക വാഹന വ്യൂഹമാണ് എപ്പോഴുമുള്ളത്. നിരവധി ആഡംബര കാറുകളാണ് അയാളുടെ വീടുകളിൽ ഉള്ളത്. നേട്ടെണ്ണന്നു യന്ത്രവും മോൻസണിന്റെ പക്കൽ നിന്ന് കണ്ടെത്തിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. അംഗരക്ഷകരായ ബൗൺസർമാരുടെ കൈയ്യിൽ തോക്കുകളും ഉണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് അത് കളിപ്പാട്ട തോക്കുകളാണെന്ന്.
രാഷ്ട്രീകാർ മുതൽ പൊലീസ് സിനിമ തുടങ്ങിയ പല മേഖലയിലെയും ഉന്നതരുമായി മോൻസണിന്റെ ബന്ധമുണ്ട്. അത് തെളിയിക്കുന്ന വീഡിയോകൾ ടിവി മാധ്യമങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. മോൻസണിന്റെ വീടിന് സുരക്ഷ ഒരുക്കാൻ മുൻ ഡിജിപി ലോക്നാഥ് ബഹറ നേരിട്ട നിർദേശം നൽകിയ രേഖകളും പുറത്ത് വന്നിട്ടുണ്ട്. ഈ ബന്ധത്തിലൂടെ പല കേസുകളും ഒതുക്കി തീർക്കാൻ മാവുങ്കൽ ശ്രമിച്ചിട്ടുണ്ട്.