Realme 8 5G: മികച്ച പ്രൊസസ്സറും മിന്നുന്ന പെർഫോമൻസുമായി Realme 8 5G യുടെ വിൽപ്പന ആരംഭിച്ചു; വില 14,999 രൂപ
ഫോണിന്റെ ആകെ 2 സ്റ്റോറേജ് വേരിയന്റുകളാണ് ഉള്ളത് 4GB RAM + 128GB സ്റ്റോറേജ് ഫോണിന്റെ വില 14,999 രൂപയും 8GB RAM + 128GB സ്റ്റോറേജ് ഫോണിന്റെ വില 16,999 രൂപയുമാണ്.
മീഡിയടെക് ഡിമെൻസിറ്റി 700 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
ആകെ 2 കളറുകളിലാണ് ഫോൺ എത്തിയിരിക്കുന്നത്. സൂപ്പർസോണിക് ബ്ലാക്ക്, സൂപ്പർ സോണിക് ബ്ലൂ എന്നീ കളറുകളിൽ ഫോൺ ലഭ്യമാണ്.
18 W ക്വിക്ക് ചാർജിങിനോട് കൂടിയ 5000 mAh ബാറ്ററിയാണ് ഫോണിനുള്ളത്.
6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലെയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്.