Realme 9 Pro : ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G പ്രൊസസ്സറും, 60w ഫാസ്റ്റ് ചാർജിങുമായി റിയൽ മി 9 പ്രൊ എത്തി; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം

Wed, 16 Feb 2022-8:52 pm,

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G ചിപ്‌സെറ്റ്, 120 Hz റിഫ്രഷ് റേറ്റ്, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.

ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് റിയൽ മി 9 പ്രൊ ഫോണുകൾ എത്തുന്നത്.  6GB റാം 128GB സ്റ്റോറേജ്,  8 GB റാം 128GB സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.

ഫോണിന്റെ  6GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില  17,999 രൂപയാണ്. അതേസമയം  8 GB റാം 128GB സ്റ്റോറേജ് വേരിയന്റിന്റെ വില 18,999 രൂപയാണ്.

 

6.6-ഇഞ്ച് LCD ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ് 1000 nits പീക്ക് ബ്രൈറ്റ്നസ് എന്നിവയോടെയാണ് ഫോൺ എത്തുന്നത്.

ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5G ചിപ്പ്‌സെറ്റാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഹൈബ്രിഡ് സിം സ്ലോട്ടാണ് ഫോണിന് ഉള്ളത്.

 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link