Realme Q3t ഫോണുകളെത്തി; 5000 mAh ബാറ്ററിയും, 30W ഫാസ്റ്റ് ചാർജിങ് സൗകര്യവും

Wed, 17 Nov 2021-1:43 pm,

പുത്തൻ ഫോണുകളുമായി വിപണിയിലെത്തിയിരിക്കുകയാണ് റീയൽമി. റിയൽ മി ഫോൺ നിർമ്മാതാക്കൾ  Realme Q3t സ്മാർട്ട് ഫോണുകളുമായി ആണ് എത്തിയിരിക്കുന്നത്. 5ജി ഫോണുകളാണ് റീയൽമി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. 

6.6 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കൂടാതെ 144 hz റിഫ്രഷ് റേറ്റാണ് ഫോണിനുള്ളത്.

Realme Q3t  ഫോണുകളിൽ സ്നാപ്ഡ്രാഗൺ 778G 5G പ്രോസസ്സർ ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

 

Realme Q3t  ഫോണുകളിലെ ബാറ്ററി 5000 mAh ആണ്. കൂടാതെ 30 w ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉണ്ട്. 25 മിനിറ്റ് കൊണ്ട് 50 ശതമാനം ചാർജ്ജ് ചെയ്യാൻ സാധിക്കുമെന്നാണ് റീയൽമി അഭിപ്രായപ്പെടുന്നത്.

ഫോണിന് 8GB  റാമും, 256GB സ്റ്റോറേജുമാണ് ഉള്ളത്. ഇത് കൂടാതെ 5 ജിബി വിർച്വൽ റാമും ഫോണിൽ  ക്രമീകരിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link