Health Benefits of Apple: ദിവസവും ആപ്പിൾ കഴിക്കുന്നത് ശീലമാക്കൂ; ആരോഗ്യം പിന്നാലെ പോരും....
ആപ്പിളിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ മികച്ച രോഗ പ്രതിരോധശേഷി നൽകുന്നു.
പതിവായി ആപ്പിൾ കഴിക്കുന്നത് ശ്വാസകോശ അർബുദം, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), ആസ്ത്മ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കി നിർത്താൻ ആപ്പിൾ സഹായിക്കുന്നു.
ആപ്പളിൽ കലോറി കുറവാണ്. ഫൈബർ അടങ്ങിയതും ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നവുമായ ആപ്പിൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
കൊളസ്ട്രോൾ കുറയ്ക്കാൻ ആപ്പിൾ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിൽ അമിതമായി കൊളസ്ട്രോൾ അടിഞ്ഞ് കൂടുന്നത് ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കും.
ആപ്പിൾ കഴികുന്നത് ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കാനും ഏറെ സഹായിക്കും. ഇവയിൽ അടങ്ങിയിട്ടുള്ള ഫൈബർ ദഹന പ്രക്രിയ വേഗത്തിലാക്കുന്നു.
ആപ്പിളിൽ ഉയർന്ന അളവിൽ വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ദഹനം സുഗമമാക്കാനും മലബന്ധം തടയുകയും ചെയ്യുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)