Red Meat: റെഡ് മീറ്റ് പതിവായി കഴിക്കാറുണ്ടോ? ഈ രോഗം കാത്തിരിക്കുന്നു!
റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് ഹൃദ്രോഗം, കാൻസർ എന്നിവ പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. റെഡ് മീറ്റിന് പകരം കഴിക്കാവുന്ന ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികളും റാഡിഷ്, കാരറ്റ ്തുടങ്ങിയ പച്ചക്കറികളും വിറ്റാമിൻ ബി, ഇരുമ്പ് എന്നിവ ലഭിക്കാൻ മികച്ചതാണ്. ഇവയിലെ മഗ്നീഷ്യം പ്രമേഹത്തെ തടയാൻ സഹായിക്കുന്നു.
പയറു വർഗങ്ങളിൽ ഇരുമ്പ്, പ്രോട്ടീൻ, ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇവ മികച്ചതാണ്.
വെള്ളക്കടല നാരുകൾ, പ്രോട്ടീൻ, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ്. ഇവയിൽ ഫോസ്ഫറസ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായ കൊഴുപ്പിൻറെ മികച്ച ഉറവിടമാണ് അവോക്കാഡോ. ഇവയിൽ അടങ്ങിയിരിക്കുന്ന നാരുകൾ പ്രമേഹത്തെ തടയുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)