Redmi 10 ഫോണുകളുടെ ഫസ്റ്റ് ലുക്കെത്തി; സവിശേഷതകൾ എന്തൊക്കെ?

Thu, 19 Aug 2021-5:48 pm,

Redmi 10 ഫോണുകൾ ആഗോള വിപണിയിലെത്തി. ഇന്ത്യയിൽ ഉടൻ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Redmi 10 ഫോണുകൾ 2400 x 1080 പിക്സൽ റെസല്യൂഷനുള്ള 6.5 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയോട് കൂടിയാണ് എത്തുന്നത്. മീഡിയാടെക് ഹീലിയോ G88 SoC പ്രൊസസ്സറാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ 6GB റാമും 128GB സ്റ്റോറേജുമുണ്ട്.

റെഡ്മി നോട്ട് ഫോണുകൾക്ക് സമാനമായ ഡിസൈനിലാണ് Redmi 10 ഫോണുകൾ എത്തുന്നത്. 3 കളർ ഓപ്ഷനുകളാണ് ഫോണിനുള്ളത്. 

ഫോൺ ഇപ്പോൾ മലേഷ്യയിൽ മാത്രമാണ് പുറത്തിറക്കിയിട്ടുള്ളത് 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില  ഏകദേശം13000 രൂപയാണ്.  4 ജിബി റാം + 128 ജിബി സ്റ്റോറേജിന്റെ വില ഏകദേശം 15000 രൂപയാണ്. 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന്റെ വില ഏകദേശം 16,000 രൂപയാണ്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link