Lalit Modi & Sushmita dating: എന്തുകൊണ്ടാണ് പെൺകുട്ടികൾക്ക് പ്രായമായ പുരുഷന്മാരോട് പ്രിയം കൂടുതൽ?
ആൺകുട്ടികളുടെ പ്രായം കൂടുന്തോറും അവർ പക്വതയുള്ളവരും മനസിലാക്കാനുള്ള കഴിവുള്ളവരുമായി മാറുന്നു. പെൺകുട്ടികൾക്ക് പക്വതയുള്ള ആണുങ്ങളെയാണ് ഇഷ്ടം. അതുകൊണ്ടുതന്നെ പെൺകുട്ടികൾ തങ്ങളേക്കാൾ പ്രായമുള്ള ആണുങ്ങളുമായി ഡേറ്റിങ്ങിന് പോകുന്നു. ഇതിനു മരണമായി പറയുന്നത് മെച്യുർ പങ്കാളിയോടൊപ്പം പെൺകുട്ടികൾക്ക് കൂടുതൽ സുരക്ഷിതത്വം തോന്നുന്നുവെന്നാണ്. ഇവർക്ക് ജീവിതം നന്നായി കൈകാര്യം ചെയ്യാനുള്ള കഴിവുണ്ടെന്നും എപ്പോഴും ശരിയായ തീരുമാനങ്ങൾ എടുക്കുമെന്നുമാണ് പെൺകുട്ടികളുടെ വിശ്വാസം.
പ്രായം കൂടുന്നതിനനുസരിച്ച് ജീവിതത്തിന്റെ പല മേഖലകളിലും നിന്നുള്ള അനുഭവം ആളുകൾക്ക് ലഭിക്കുന്നു. എല്ലാത്തരം സാഹചര്യങ്ങളും കൈകാര്യം ചെയ്യാൻ കഴിയുന്ന പരിചയസമ്പന്നരായ ആൺകുട്ടികളെയാണ് പെൺകുട്ടികൾ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് പെൺകുട്ടികൾ പ്രായമായ പങ്കാളികളെ തിരഞ്ഞെടുക്കുന്നതെന്നാണ് റിപ്പോർട്ട്.
പ്രായ കൂടുതലുള്ള ആണുങ്ങളിൽ ആത്മവിശ്വാസം കൂടുതലായിരിക്കും. ഇത് പലപ്പോഴും പെൺകുട്ടികളെ വളരെയധികം സ്വാധീനിക്കും. പ്രായമുല്ല ആണുങ്ങൾക്ക് പ്രായം കുറഞ്ഞ പെൺകുട്ടികളെ അപേക്ഷിച്ചു അനുഭവവും ആത്മവിശ്വാസവും കൂടുതലായിരിക്കും. ഇവർ സ്ത്രീകളുടെ മനഃശാസ്ത്രം നന്നായി മനസ്സിലാക്കുന്നവരായിരിക്കും. പെൺകുട്ടികൾ പ്രായമായ ആൺകുട്ടികളെ ഇഷ്ടപ്പെടുന്നതിന്റെ ഒരു പ്രധാന കാരണം ഇതുതന്നെയാണ്.
പ്രായമുള്ള ആണുങ്ങൾ സാമ്പത്തികമായും മുന്നിലായിരിക്കും. സാധാരണ മുതിർന്ന ആൺകുട്ടികൾ സ്വതന്ത്രരായിരിക്കും. ഇവർ ജീവിതത്തിലെ തീരുമാനങ്ങൾ വിവേകത്തോടെ എടുക്കും. പെൺകുട്ടികളുടെ ആഗ്രഹവും അത് തന്നെയായിരിക്കും തന്റെ പങ്കാളിയുമായി മെച്ചപ്പെട്ട ജീവിതം ആസ്വദിക്കണം എന്നത്. ഇക്കാരണത്താൽ അവർക്ക് പ്രായമായ ആണുങ്ങളോട് പ്രിയം കൂടുതലാണ്.
മറ്റൊരു പ്രത്യേകത പ്രായമായ പുരുഷന്മാർ കരുതലുള്ള സ്വഭാവമുള്ളവരാണെന്നതാണ്. എല്ലാ സാഹചര്യങ്ങളേയും നേരിടാൻ ഇവർ സ്വയം പ്രാപ്തരായിരിക്കും. ഇത്തരം ആണുങ്ങൾ പങ്കാളിക്ക് ശരിയായ ഉപദേശങ്ങൾ നൽകുന്നതിനൊപ്പം അവരുടെ കരിയറിലും സഹായിക്കുന്നു. പെൺകുട്ടികൾ അവരുടെ പങ്കാളിയെ പരിപാലിക്കാൻ വളരെയധികം ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് പെൺകുട്ടികൾ തങ്ങളേക്കാൾ പ്രായമുള്ള ആണുങ്ങളെ ഇഷ്ടപ്പെടുന്നത്.