Reliance Jio: കുറഞ്ഞ നിരക്കിൽ അൺലിമിറ്റഡ് 5G ഡാറ്റ; ഇത് ജിയോയുടെ പൂഴിക്കടകൻ!
റിലയൻസ് ജിയോ റീചാർജ് ചാർജ് വർദ്ധിപ്പിച്ചതിന് ശേഷം ഉപഭോക്താക്കൾക്ക് ചെറിയ ഇളവുകൾ നൽകിയിരുന്നു. ഇപ്പോൾ ഇതാ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് പുതിയ പ്ലാൻ പ്രഖ്യാപിച്ചിരിക്കുകയാണ് ജിയോ.
റിലയൻസ് ജിയോ 200 രൂപയിൽ താഴെയുള്ള സൂപ്പർ പ്രീപെയ്ഡ് പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഉപഭോക്താക്കളെ തിരികെ കൊണ്ടുവരുന്നതിനായി ജിയോ 200 രൂപയിൽ താഴെയുള്ള 5G പ്ലാൻ അവതരിപ്പിച്ചു. അൺലിമിറ്റഡ് 5G ഡാറ്റയ്‌ക്കൊപ്പം, ഈ പ്ലാനും മറ്റ് ആനുകൂല്യങ്ങളോടെയാണ് എത്തിയിരിക്കുന്നത്.
198 രൂപയുടെ പ്ലാൻ ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ജിയോയുടെ 5G കണക്ഷനുള്ള ഉപയോക്താക്കൾക്കും 5G മൊബൈൽ ഉപയോഗിക്കുന്നവർക്കും പരിധിയില്ലാത്ത 5G ഡാറ്റ ലഭിക്കും.
ഡാറ്റ കോളിംഗിന് പുറമെ, ജിയോ സിനിമ, ജിയോ ടിവി, ജിയോ ക്ലൗഡ് എന്നിവയിലേക്കുള്ള സൗജന്യ ആക്‌സസും പ്ലാനിൽ ലഭ്യമാണ്.
198 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൻ്റെ കാലാവധി 14 ദിവസമാണ്. അൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയുടെ ആനുകൂല്യങ്ങളും ഇതിലുണ്ട്.