Republic Day 2024: റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ മുഖ്യാതിഥി- ചിത്രങ്ങൾ
പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ആംബര്‍ കൊട്ടാരം സന്ദര്‍ശിച്ച മക്രോൺ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ജയ്പൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മക്രോണിനൊപ്പം ജന്തര്‍മന്തര്‍ സന്ദര്‍ശിച്ചു.
തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് റോഡ് ഷോ നടത്തി. സൻഗനേരി ഗേറ്റിലാണ് റോഡ് ഷോ അവസാനിച്ചത്.
ചായ സൽക്കാരത്തിനും ചർച്ചയ്ക്കും ശേഷം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായി മക്രോൺ ഡൽഹിയിലേക്ക് തിരിച്ചു.
ഇരു രാജ്യങ്ങളുടെയും പ്രതിരോധം, ബഹിരാകാശം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തും.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം ഉൾപ്പടെയുള്ള രാജ്യാന്തര വിഷയങ്ങളെ കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തിയേക്കും.
റഫാൽ വിമാനങ്ങൾ വാങ്ങുന്നത് ഉൾപ്പെടെയുള്ള മെഗാ പ്രതിരോധ ഇടപാടുകൾ സംബന്ധിച്ച ചർച്ചകളിലും പുരോഗതിയുണ്ടായേക്കും.