Wayanad Landslide: നാടിനെ നടുക്കിയ ദുരന്തം; രക്ഷാപ്രവർത്തനത്തിന് 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസ് - ചിത്രങ്ങളിലൂടെ
നിരവധി പേർ ഇപ്പോഴും അപകട സ്ഥലങ്ങളിലും മറ്റുമായി കുടുങ്ങി കിടപ്പുണ്ട്.
പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കോഴിക്കോട് നിന്നെത്തിയ 122 ഇൻഫൻട്രി ബറ്റാലിയൻ മദ്രാസും രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്.
വയനാട്ടിൽ രണ്ടിടത്താണ് ഉരുൾപൊട്ടലുണ്ടായത്.
പുലർച്ചെ 1 മണിയോടെയാണ് ഉരുൾപൊട്ടിയത്.
ഒറ്റപ്പെട്ടയിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ എയർ ലിഫ്റ്റ് ചെയ്യാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് മൂടൽ മഞ്ഞ്.
നിലമ്പൂർ ചാലിയാർ പുഴയിൽ നിന്നും 11ഓളം മൃതദേഹങ്ങൾ കണ്ടെടുത്തു.