Vipreet Rajayoga: ബുധന്റെ സംക്രമണം സൃഷ്ടിക്കും വിപരീത രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും, പുരോഗതിയും!

Wed, 28 Feb 2024-6:00 am,

രാജകുമാരനായ ബുധൻ ഫെബ്രുവരി 20 ന് ശനിയുടെ രാശിയായ കുംഭത്തിലേക്ക് സംക്രമണം ചെയ്തു, ഇതിലൂടെ വിപരീത രാജയോഗം രൂപപ്പെട്ടിരിക്കുകയാണ്. 

ബുധൻ മിഥുനം, കന്നി രാശിക്കാരുടെ അധിപനാണ്.  ബുധനെ ജോലി, ബിസിനസ്സ്, ബുദ്ധി, വിദ്യാഭ്യാസം, ധനം എന്നിവയുടെ ഘടകമായിട്ടും കണക്കാക്കുന്നു, ഇത്തരമൊരു സാഹചര്യത്തിൽ ബുധൻ്റെ സംക്രമണത്തിലൂടെ ഉണ്ടായ വിപരീത രാജയോഗം 3 രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. 

ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിലെ ആറാം ഭാവാധിപൻ എട്ടാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിൽക്കുമ്പോഴോ അല്ലെങ്കിൽ എട്ടാം ഭാവാധിപൻ പന്ത്രണ്ടിലോ ആറാം ഭാവത്തിലോ ആയിരിക്കുമ്പോഴാണ് ഈ രാജയോഗം രൂപം കൊള്ളുന്നത്

ജാതകത്തിൻ്റെ ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന്മാർ കൂടിച്ചേരുമ്പോൾ വിപരീത രാജയോഗം രൂപപ്പെടുന്നു.  വിപരീത രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് മാറിയമറിയുന്നതെന്ന് നോക്കാം...

കർക്കടകം (Cancer): ബുധൻ്റെ സംക്രമത്താൽ രൂപപ്പെടുന്ന വിപരീത രാജയോഗം ഇവർക്ക് അനുകൂലമായിരിക്കും. ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കും,  യാത്ര പോകാൻ യോഗമുണ്ടാകും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭം ഉണ്ടാകും, തൊഴിൽ മേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കും,  വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ തെളിയും,. വിദ്യാർത്ഥികൾക്ക് നല്ല സമയം, പരീക്ഷകളിൽ വിജയം കൈവരിക്കും, ജോലിയിൽ നേട്ടമുണ്ടാകും.

ധനു (Sagittarius): ബുധൻ്റെ സംക്രമത്തിലൂടെ സൃഷ്ടിക്കുന്ന വിപരീത രാജയോഗം ധനു രാശിക്കാർക്ക് വൻ പുരോഗതിയുണ്ടാക്കും.  ഇവർക്ക് ഈ സമയം ജോലിയിൽ വിജയം, ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. കാലാകാലങ്ങളിൽ അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ ലാഭം,  എല്ലാ ജോലികളിലും വിജയം ഒപ്പം ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും.  

കന്നി (Virgo): ബുധൻ്റെ സംക്രമത്തിലൂടെ രൂപപ്പെട്ട വിപരീത രാജയോഗം കന്നി രാശിക്കാർക്ക് ശ്രഷ്ഠമായിരിക്കും. ഇവർക്ക് ഈ സമയം ബിസിനസ്സിൽ വിജയം, സാമ്പത്തിക നേട്ടം എന്നിവ ലഭിക്കും ഒപ്പം വിവാഹജീവിതം മികച്ചതായിരിക്കും. സമൂഹത്തിൽ സ്ഥാനമാനങ്ങളും ആദരവും ഈ സമയം  വർദ്ധിക്കും, തൊഴിൽ-വ്യാപാര രംഗത്ത് നല്ല പുരോഗതി, കോടതി വ്യവഹാരങ്ങളിൽ വിജയം, ജോലി ചെയ്യുന്നവർക്ക് നല്ല സമയമായിരിക്കും. പുതിയ ഓഫറുകളും പ്രമോഷനുകളും ഉപയോഗിച്ച് അവർക്ക് പുതിയ അവസരങ്ങൾ ലഭിച്ചേക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link