Grah Gochar 2024: ഫെബ്രുവരിയിലെ ഭാഗ്യ രാശികൾ ഇവരാണ്, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Thu, 01 Feb 2024-8:15 pm,

ജ്യോതിഷ പ്രകാരം ഫെബ്രുവരി മാസത്തെ ഗ്രഹങ്ങളുടെ ചലനങ്ങൾ മാറ്റുന്നതിന് ഏറ്റവും സവിശേഷമായി കണക്കാക്കുന്നു. ഫെബ്രുവരി ആദ്യം അതായത് ഫെബ്രുവരി 1 ആയ ഇന്ന് ബുധൻ മകരം രാശിയിലേക്ക് സംക്രമിച്ചു.

ഫെബ്രുവരി 1 ആയ ഇന്ന് ബുധൻ മകരം രാശിയിലേക്ക് സംക്രമിച്ചു. ഇനി ഫെബ്രുവരി എട്ടിന് ഈ രാശിയിൽ അസ്തമിക്കും. ഫെബ്രുവരി 11 ന് ശനി  ദേവ് കുംഭ രാശിയിൽ അസ്തമിക്കും. ഫെബ്രുവരി 12 ന് ശുക്രൻ മകര രാശിയിൽ പ്രവേശിക്കുന്നതിലൂടെ ത്രിഗ്രഹിയോഗം രൂപപ്പെടും.  ഇതിന്റെ ഫലം 6 രാശികളിൽ വ്യക്തമായി കാണാണ് കഴിയും.

മേടം (Aries): മേട രാശിക്കാർക്ക് ഫെബ്രുവരി മാസം ഗുണകരമായിരിക്കും. ഈ രാശിക്കാർ ജോലിയിലായാലും ബിസിലായാലും നല്ല സമയമാണ്.  ഗുണം ചെയ്യും. രാഷ്ട്രീയവുമായി ബന്ധമുള്ളവരുടെ ജനപ്രീതി വർധിക്കാനുള്ള സാധ്യതയും കൂടിവരുന്നു.

ഇടവം (Taurus): ഫെബ്രുവരി മാസം ഈ രാശിക്കാർക്കും ഫലദായകമായിരിക്കും. ഇവർക്ക് വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടാൻ പദ്ധതിയുണ്ടെങ്കിൽ ഈ വർഷം തീർച്ചയായും അവസരം ലഭിക്കും. സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങൾ ഈ മാസം സൃഷ്ടിക്കപ്പെടും. നിങ്ങൾ ഏതെങ്കിലും മംഗളകരമായ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിൽ നിങ്ങൾക്ക് അതിൽ തീർച്ചയായും വിജയം ലഭിക്കും.

കന്നി (Virgo): നിങ്ങളുടെ കുട്ടികളിൽ നിന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ ഈ സമയം ലഭിച്ചേക്കാം. വീട്ടിൽ വിവാഹത്തിനുള്ള യോഗമുണ്ടാകും.  പ്രണയ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ ഈ ബന്ധത്തിൽ പ്രണയം വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ ഉണ്ടാകും.

തുലാം (Libra): ഫെബ്രുവരി മാസം തുലാം രാശിക്കാർക്കും അനുകൂലമായിരിക്കും. ശുക്രൻ്റെ സ്വാധീനം സന്തോഷം വർദ്ധിപ്പിക്കും. നിങ്ങൾ പണം ശേഖരിക്കാനുള്ള തത്രപ്പാടിലാണെങ്കിൽ നിങ്ങൾക്ക് അതിൽ വിജയമുണ്ടാകും.  

മകരം (Capricorn): ജ്യോതിഷ പ്രകാരം ഫെബ്രുവരി മാസം മകരം രാശിക്കാർക്ക് വളരെ സവിശേഷമായിരിക്കും. ഈ മാസം ഇവർക്കുണ്ടാകും വൻ പുരോഗതി. ജോലി ചെയ്യുന്നവർക്ക് ഈ മാസം സ്ഥാനക്കയറ്റം ലഭിക്കും.

കർക്കടകം (Cancer): ഈ മാസം ബഹുമാനം വർദ്ധിക്കുന്നതിനുള്ള അവസരമുണ്ടാകും. സർക്കാർ മേഖലയിലാണെങ്കിൽ വളരെ നല്ല സമയമാണ്. ഈ മാസം നിക്ഷേപത്തിൽ നിങ്ങൾക്ക് വിജയം ലഭിക്കും.  പുതിയ ജോലി ലഭിക്കാനും സാധ്യത. (Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link